ഇന്ത്യൻ ജെറ്റ് വെടിവെച്ചിട്ടതിന് തെളിവെവിടെയെന്ന് ചോദ്യം; സോഷ്യല്‍ മീഡിയ നോക്കാന്‍ പാക് പ്രതിരോധമന്ത്രിയുടെ മറുപടി

Khawaja Asif

ഓപ്പറേഷൻ സിന്ദൂരിലൂടെ കനത്ത തിരിച്ചടി നേരിട്ടതിന് പിന്നാലെ പ‍ഴയ ദൃശ്യങ്ങള്‍ അടക്കം ഉപയോഗിച്ച് ഇന്ത്യക്കെതിരെ തങ്ങ‍ള്‍ തിരിച്ചടിച്ചുവെന്ന തരത്തില്‍ വ്യാജ വാര്‍ത്തകല്‍ പ്രചരിപ്പിക്കുകയാണ് പാകിസ്ഥാൻ. ഇന്ത്യയുടെ ഒരു ജെറ്റ് തങ്ങള്‍ വെടിവെച്ച് വീ‍ഴ്ത്തിയെന്ന പാകിസ്ഥാൻ്റെ വാദം ഇത്തരത്തില്‍ പച്ചക്കള്ളമായിരുന്നു. ഇത് വ്യാജമെന്ന് തെളിയിക്കുന്ന ഒരു വീഡിയോയാണ് ഇപ്പോ‍ള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്.

ഇന്ത്യന്‍ വ്യോമസേനയുടെ അഞ്ച് യുദ്ധവിമാനങ്ങള്‍ ‍വെടിവെച്ചിട്ടതിന് തെളിവ് എവിടെയെന്ന് ചോദിച്ച മാധ്യമപ്രവര്‍ത്തകയ്ക്ക് പാക് പ്രതിരോധ മന്ത്രി ക്വാജ ആസിഫ് നല്‍കിയ മറുപടിയുടെ വീഡിയോയാണിത്.അതെല്ലാം സാമൂഹികമാധ്യമങ്ങളിലുണ്ട് എന്ന ആസിഫിൻ്റെ മറുപടിയാണ് പരിഹാസത്തിനടക്കം ഇപ്പോള്‍ വ‍ഴിവെച്ചിരിക്കുന്നത്. സിഎൻഎന്നിന് അഭിമുഖം നല്‍കിയപ്പോ‍ഴാണ് അവതാരകയുടെ ചോദ്യം ആസിഫിനെ വെള്ളംകുടിപ്പിച്ചത്.

ALSO READ: തകർന്നടിഞ്ഞ് പാകിസ്ഥാൻ ഓഹരി വിപണി! പോകുന്നത് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക്?

ഇന്ത്യന്‍ വ്യോമസേനയുടെ അഞ്ച് യുദ്ധവിമാനങ്ങള്‍ വെടിവെച്ചിട്ടതിന് തെളിവ് എവിടെ എന്നായിരുന്നു മാധ്യമപ്രവര്‍ത്തകയുടെ ചോദ്യം. അതെല്ലാം ഇന്ത്യന്‍ സാമൂഹികമാധ്യമങ്ങളിലാണ് ഉള്ളതെന്നും ദൃശ്യങ്ങ‍ള്‍ തങ്ങളുടെ പക്കല്‍ ഇല്ലെന്നുമായിരുന്നു ക്വാജ ആസിഫിൻ്റെ മറുപടി.

വിമാനങ്ങളുടെ അവശിഷ്ടങ്ങള്‍ വീഴുന്നതൊക്കെ ഇന്ത്യന്‍ മാധ്യമങ്ങളിലുണ്ടെന്നും ക്വാജ പറഞ്ഞു. സോഷ്യല്‍ മീഡിയ കണ്ടൻ്റിനെ പറ്റിയല്ല ചോദിച്ചതെന്നും പ്രതിരോധമന്ത്രിയെന്ന നിലയ്ക്കുള്ള ഉത്തരമാണ് നല്‍കേണ്ടതെന്നും ഇതിന് പിന്നാലെ മാധ്യമപ്രവര്‍ത്തക ചൂണ്ടിക്കാട്ടിയതോടെ ക്വാജയുടെ ഉത്തരംമുട്ടി.

ഈ അഭിമുഖത്തിൻ്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമയി പ്രചരിക്കുന്നുണ്ട്. പ്രത്യാക്രമണത്തിൻ്റെ തെളിവ് ചോദിക്കുമ്പോള്‍ അതോക്കെ ഓണ്‍ലൈനില്‍ ഉണ്ടെന്ന് ഒരു പ്രതിരോധമന്ത്രിക്ക് എങ്ങനെ പറയാനാകും എന്നാണ് പലരും ക്വാജ ആസിഫിനെ പരിഹസിക്കുന്നത്.

വീഡിയോ കാണാം:

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News