
ജമ്മു കശ്മീരിലെ പഹൽഗാമിൽ 26 വിനോദസഞ്ചാരികളെ കൊലപ്പെടുത്തിയ ഭീകരവാദികളെ സ്വാതന്ത്ര്യ സമര സേനാനികളെന്ന് വിശേഷിപ്പിച്ച് പാകിസ്ഥാൻ ഉപപ്രധാനമന്ത്രി ഇഷാഖ് ദാർ. ഭീകരവാദ സംഘടനകൽക്ക് അഭയം നൽകുന്നുവെന്ന അവകാശവാദങ്ങൾ നിഷേധിക്കുകയും, ഭീകരാക്രമണത്തെ പാകിസ്ഥാൻ അപലപിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ഉപപ്രധാനമന്ത്രിയുടെ പ്രസ്താവന.
“ഏപ്രിൽ 22 ന് ജമ്മു കശ്മീരിലെ പഹൽഗാം ജില്ലയിൽ ആക്രമണം നടത്തിയവർ സ്വാതന്ത്ര്യ സമര സേനാനികളായിരിക്കാം”. മാധ്യമപ്രവർത്തകരോട് സംസാരിക്കുമ്പോഴായിരുന്നു ഇഷാഖ് ദാർ ഭീകരവാദികളെ സ്വാതന്ത്യസമര സേനാനികളെന്ന് വിശേഷിപ്പിച്ചത്.
Also Read: ബന്ദിപ്പോറയിലെ ഏറ്റുമുട്ടൽ; ലഷ്‌കർ ഇ തൊയ്ബ കമാൻഡറെ സൈന്യം വധിച്ചു
അതേസമയം, പാക് പൗരന്മാരെ ഉപദ്രവിച്ചാൽ ഇന്ത്യൻ പൗരന്മാരും സുരക്ഷിതരായിരിക്കില്ലെന്ന് പാക്കിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ മുഹമ്മദ് ആസിഫ് പറഞ്ഞു. ഇന്ത്യ പാകിസ്ഥാനിലുടനീളം ആക്രമണം നടത്താൻ പദ്ധതിയിടുന്നുണ്ടെന്നാണ് പാകിസ്ഥാൻ ഉന്നയിക്കുന്ന ആരോപണം.
നിരോധിത സംഘടനയായ ലഷ്‌കർ-ഇ-തൊയ്ബ (എൽഇടി) യുടെ അനുബന്ധ സംഘടനയായ റെസിസ്റ്റൻസ് ഫ്രണ്ട് (ടിആർഎഫ്) പഹൽഗാം കൂട്ടക്കൊലയുടെ ഉത്തരവാദിത്തം ഏറ്റെടുത്തത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

