
പഹല്‍ഗാം ആക്രമണത്തിനെതിരെ ലണ്ടനിലെ പാക് ഹൈക്കമ്മിഷന്‍ ഓഫീസിന് പുറത്ത് നടന്ന ഇന്ത്യക്കാരുടെ പ്രതിഷേധത്തിനിടെ, പ്രതിഷേധക്കാരെ പ്രകോപിപ്പിക്കുന്ന തരത്തിലുള്ള ആംഗ്യം കാണിച്ച് പാക് ഉദ്യോഗസ്ഥന്‍. എല്ലാവരുടെയും കഴുത്തറുക്കമെന്ന തരത്തിലാണ് കേണല്‍ തൈമൂര്‍ റാഹത്ത് എന്നയാള്‍ ആംഗ്യം കാണിച്ചത്. അഞ്ച് സെക്കന്റ് മാത്രം നീണ്ടു നില്‍ക്കുന്ന ഇതിന്റെ വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമത്തില്‍ വൈറലാണ്. പാകിസ്ഥാന്‍ പട്ടാള- വായുസേന ഉപദേശകന്‍ കൂടിയായ ഇയാള്‍ ഹൈക്കമ്മിഷന്‍ ഓഫീസിന്റെ ബാല്‍ക്കണിയില്‍ നിന്നാണ് ഇത്തരത്തില്‍ ആംഗ്യം കാണിച്ചത്.
പാക് ഉദ്യോഗസ്ഥന്റെ പ്രതികരണത്തിനെതിരെ കനത്ത വിമര്‍ശനം ഉയരുന്നുണ്ട്. പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ രാജ്യത്തെ മുഴുവന്‍ പാക് പൗരന്‍മാരെയും നാടുകടത്താനുള്ള നടപടികള്‍ കേന്ദ്രസര്‍ക്കാര്‍ വേഗത്തിലാക്കി . നടപടികള്‍ എത്രയും വേഗം പൂര്‍ത്തിയാക്കാന്‍ സഹായിക്കണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ സംസ്ഥാന മുഖ്യമന്ത്രിമാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഓരോ സംസ്ഥാനങ്ങളും തങ്ങുന്ന പാക് പൗരന്‍മാരെ കണ്ടെത്തി മുഴുവന്‍ വിശദാംശങ്ങളും കേന്ദ്രസര്‍ക്കാരിന് കൈമാറണം. വിസ റദ്ദാക്കല്‍ ഉള്‍പ്പടെയുള്ള നടപടികള്‍ കേന്ദ്രസര്‍ക്കാര്‍ വേഗത്തിലാക്കും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here