ചാമ്പ്യന്‍സ് ട്രോഫിക്കിടയില്‍ ഇസ്ലാമിക് സ്റ്റേറ്റിനെ സൂക്ഷിക്കണം; പാക് ഇന്റലിജന്‍സ് മുന്നറിയിപ്പ് പുറത്ത്!

മോചനദ്രവ്യത്തിനായി പാകിസ്ഥാനില്‍ ചാമ്പ്യന്‍സ് ട്രോഫി മത്സരത്തിനെത്തുന്ന വിദേശികളെ ഇസ്ലാമിക് സ്റ്റേറ്റ് ഖൊറേസന്‍ പ്രൊവിന്‍സ് തട്ടിക്കൊണ്ടുപോകാനുള്ള സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി പാകിസ്ഥാന്‍ ഇന്റലിജന്‍സ് ബ്യൂറോ. ചൈനീസ്, അറബ് സ്വദേശികളെയാണ് ഇവര്‍ ലക്ഷ്യമിടുന്നത്.

ALSO READ: ‘താരങ്ങൾ പ്രതിഫലം കുറയ്ക്കണം, എ എം എം എയുമായി ചര്‍ച്ച ചെയ്യും’; സിനിമാ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്നും ജി സുരേഷ് കുമാര്‍

ഇവര്‍ വിമാനത്താവളങ്ങള്‍, ഓഫീസുകള്‍, റസിഡന്‍ഷ്യല്‍ പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ നിരീക്ഷണം നടത്തുന്നുണ്ടെന്നാണ് വിവരം. ഭീകരവാദികള്‍ നഗരത്തിലെ പ്രാന്തപ്രദേശങ്ങളില്‍ വാടകയ്‌ക്കെടുക്കാനാണ് പദ്ധതിയിടുന്നത്. ഇവിടെ കാമറ നിരീക്ഷണവും എത്തിപ്പെടാന്‍ പാടുള്ള പ്രദേശങ്ങളുമായിരിക്കും. അതായത് റിക്ഷയിലോ മോട്ടോര്‍ സൈക്കിളിലോ മാത്രം എത്താന്‍ കഴിയുന്നിടമായിരിക്കും. സുരക്ഷാസേനയുടെ കണ്ണില്‍പ്പെടാതിരിക്കാന്‍ രാത്രികാലങ്ങളിലാകും ഇരകളെ ഇവിടങ്ങളില്‍ എത്തിക്കുക.

പാകിസ്ഥാനില്‍ അന്താരാഷ്ട്ര തലത്തിലുള്ള പരിപാടികളൊന്നും സംഘടിപ്പിക്കാന്‍ കഴിയില്ലെന്ന തരത്തിലുള്ള ആക്ഷേപങ്ങള്‍ ഉയരുന്ന സാഹചര്യത്തിലാണ് പാക് ഇന്റലിജന്‍സിന്റെ ഈ റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്.

ALSO READ: ഫഡ്നാവിസ്- ഷിന്‍ഡെ ഭിന്നത രൂക്ഷമാകുന്നു; ഷിന്‍ഡെയുടെ മുന്‍ തീരുമാനങ്ങള്‍ അന്വേഷിക്കണമെന്ന് ഉത്തരവ്

2024ല്‍ ഷാംഗ്ലയില്‍ ചൈനീസ് എന്‍ജിനീയര്‍മാര്‍ക്ക് നേരെയുണ്ടായ ആക്രമണവും 2009ല്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് ടീമിന് നേരെ ലാഹോറില്‍ നടന്ന ആക്രമണവും പാകിസ്ഥാനിലെ സുരക്ഷയെ സംബന്ധിച്ച് ആശങ്ക ഉയര്‍ത്തുന്ന സംഭവങ്ങളില്‍ രണ്ടെണ്ണമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News