
പാകിസ്ഥാനില്‍ ഭൂചലനം: റിക്ടര്‍ സ്കെയില്‍ 5.8 തീവ്രത രേഖപ്പെടുത്തി. ഇന്ന് ഉച്ചയ്ക്ക് 1.00 മണിക്കാണ് ഭൂചലനം ഉണ്ടായത്. ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടില്ല. ഇന്ത്യയിലെ ജമ്മു കശ്മീർ മേഖലയിലും തുടര്‍ചലനങ്ങള്‍ അനുഭവപ്പെട്ടു.
പഞ്ചാബ് പ്രവിശ്യയിലെ അറ്റോക്ക് ജില്ലയിലാണ് പ്രഭവകേന്ദ്രം എന്നാണ് പറയപ്പെടുന്നത്. 10 കിലോമീറ്റർ താഴ്ചയിലാണ് ഭൂകമ്പം ഉണ്ടായത്. 5.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം പാകിസ്ഥാനിൽ 33.63 ഡിഗ്രി വടക്ക് അക്ഷാംശത്തിലും 72.46 ഡിഗ്രി കിഴക്ക് രേഖാംശത്തിലും 10 കിലോമീറ്റർ താഴ്ചയിലുമാണ് ഉണ്ടായത്.
ALSO READ: ഫ്ലോറിഡയില്‍ റെയില്‍വേ ട്രാക്കിലേക്ക് വിമാനം ഇടിച്ചിറങ്ങി അപകടം: മൂന്ന് മരണം
പഞ്ചാബിലെ അറ്റോക്ക്, ചക്വാൾ, മിയാൻവാലി ജില്ലകളിലും സമീപ പ്രദേശങ്ങളിലും ഭൂചലനം അനുഭവപ്പെട്ടതായി വിവരമുണ്ട്. ഖൈബർ പഖ്തുൻഖ്വ പ്രവിശ്യയിലെ പെഷവാർ, മർദാൻ, മൊഹ്മന്ദ്, ഷബ്ഖാദർ എന്നിവിടങ്ങളിലും ഭൂചലനം അനുഭവപ്പെട്ടിട്ടുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here