ഇമ്രാൻ ഖാൻ്റെ വസതിക്ക് ചുറ്റും വീണ്ടും തമ്പടിച്ച് പാക് സൈന്യം

ലാഹോറിലെ ഇമ്രാൻ ഖാൻ്റെ വസതിക്ക് ചുറ്റും പാക് സൈന്യം വീണ്ടും തമ്പടിക്കുന്നു. പാക് തെഹരീക് ഇ ഇൻസാഫ് നേതാക്കളുടെ വീടുകളില്‍ പൊലീസ് റെയ്ഡ് നടത്തി. മെയ് 23ന് അൽ ഖാദിർ അഴിമതിക്കേസിൽ അന്വേഷണസംഘത്തിന് മുന്നിൽ ഹാജരാകുമെന്നും ഇമ്രാൻ അറിയിച്ചിട്ടുണ്ട്.

ഇമ്രാൻ ലാഹോറിലെ സ്വന്തം വസതിയിൽ അക്രമകാരികളായ പിടിഐ പ്രവർത്തകരെ സംരക്ഷിക്കുന്നുണ്ട് എന്നാരോപിച്ച് സമൻപാർക്ക് വളഞ്ഞിരുന്ന പൊലീസ് സംഘം കഴിഞ്ഞ ദിവസം അതിനകത്ത് കയറി റെയ്ഡ് നടത്തുകയും ചെയ്തിരുന്നു. റെയ്ഡിന് വന്നവർ ഒന്നും കിട്ടാതെ മടങ്ങിയെന്നായിരുന്നു പാക് തെഹരീക് ഇ ഇൻസാഫിൻെറ പ്രതികരണം. എന്നാൽ റെയ്ഡ് പൂർത്തിയാക്കി മടങ്ങിയ സംഘം വീണ്ടും സമൻ പാർക്കിന് ചുറ്റും കാവൽ നിൽക്കുകയാണ്.

പാകിസ്ഥാനിൽ പരക്കെ പിടിഐ നേതാക്കളുടെ വീടുകളിൽ റെയ്ഡ് തുടരുകയാണ് പൊലീസും സൈന്യവും. അതേസമയം, അൽ ഖാദിർ അഴിമതിക്കേസിൽ റാവൽപിണ്ടിയിലെ അന്വേഷണ സംഘത്തിന് മുമ്പാകെ മെയ് 23ന് ഹാജരാകുമെന്നും ഇമ്രാൻ അറിയിച്ചിട്ടുണ്ട്. സഹകരണവും ഐക്യദാർഢ്യവും അഭ്യർത്ഥിച്ച് ഇമ്രാനും അമേരിക്കൻ പാർലമെൻ്റംഗവുമായുള്ള സംഭാഷണവും ഇമ്രാൻ്റെ എതിരാളികൾ പുറത്ത് വിട്ടിട്ടുണ്ട്.

മെയ് 9 സൈനിക വിചാരണ ആരംഭിക്കാനും പാക് സൈന്യം തീരുമാനിച്ചിട്ടുണ്ട്. സൈനിക ആസ്ഥാനങ്ങൾ ആക്രമിക്കുകയും സൈനിക നേതാക്കളുടെ വീടുകളും മറ്റ് സൈനിക ഉപകരണങ്ങളും നശിപ്പിക്കുകയും ചെയ്ത സിവിലിയന്മാരെ പിടികൂടാനാണ് സൈന്യത്തിൻറെ നീക്കം. ദേശീയ സുരക്ഷാ കമ്മിറ്റിയുടെ തീരുമാനങ്ങൾക്ക് ഔദ്യോഗിക അനുമതി നൽകുകയായിരുന്നു പാക്കിസ്ഥാൻ ക്യാബിനറ്റ്. എന്നാൽ സംഘർഷവുമായി ബന്ധപ്പെട്ട് സൈന്യവും പൊലീസും കസ്റ്റഡിയിലെടുത്ത 123 ഇമ്രാൻ അനുയായികളെ കൂടി മോചിപ്പിക്കാൻ ഉത്തരവിട്ടിട്ടുണ്ട് ലാഹോർ ഹൈക്കോടതി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News