
പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഏപ്രിൽ 23 ന് ഒരു മാസത്തേക്ക് പാകിസ്ഥാൻ ഇന്ത്യൻ വിമാനങ്ങൾക്ക് നിരോധനം ഏർപ്പെടുത്തിയിരുന്നു. പിന്നീട് ഓപ്പറേഷൻ സിന്ദൂറിന്റെ ഭാഗമായി ഇന്ത്യ പാകിസ്ഥാൻ നിയന്ത്രിത പ്രദേശങ്ങളിലെ ഭീകര കേന്ദ്രങ്ങൾ തകർത്തതോടെ മെയ് 23 ന് ഇത് ഒരു മാസത്തേക്ക് കൂടി നീട്ടിയിരുന്നു.
Also read: ‘2027ലേക്കുള്ള സെമിഫൈനലാണ്’; ഗുജറാത്തിലെ ഉപതെരഞ്ഞെടുപ്പ് വിജയത്തില്‍ കെജ്‌രിവാള്‍
നിലവിൽ വിലക്ക് ജൂൺ 23 മുതൽ ജൂലൈ 23 വരെ നിരോധനം നീട്ടിയിട്ടുണ്ടെന്ന് പാകിസ്ഥാൻ അറിയിച്ചു. പാകിസ്ഥാൻ എയർപോർട്ട് അതോറിറ്റി പുറപ്പെടുവിച്ച നോട്ടീസ് ടു എയർമാനിലാണ് അറിയിപ്പ് നൽകിയിരിക്കുന്നത്. ഇതുപ്രകാരം ഇന്ത്യയിൽ രജിസ്റ്റർ ചെയ്ത വിമാനങ്ങൾക്കും ഇന്ത്യൻ വിമാനക്കമ്പനികൾ/ഇന്ത്യൻ ഉടമസ്ഥതയിലുള്ളതോ ഇന്ത്യ കറാറിനെടുത്തതോ ആയ വിമാനങ്ങൾ പാകിസ്ഥാൻ വ്യോമാതിർത്തിയിൽ പ്രവേശിക്കുന്നത് വിലക്കിയിട്ടുണ്ട്.
Also read: പാർട്ടി വിരുദ്ധ നിലപാട് സ്വീകരിച്ചു; മൂന്ന് എംഎൽഎമാരെ പുറത്താക്കി സമാജ് വാദി പാർട്ടി
Pakistan had imposed a ban on Indian flights for a month on April 23 in the wake of the Pahalgam terror attack. This was later extended for another month on May 23 after India destroyed terror camps in Pakistan-controlled areas as part of Operation Sindoor.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here