കത്വ ഭീകരാക്രമണം; ഭീകരരുടെ പക്കല്‍ പാക് നിര്‍മിത സാധനങ്ങള്‍

ജമ്മു കശ്മീരിലെ കത്വ ജില്ലയിലെ ഗ്രാമത്തില്‍ ആക്രമണം നടത്തിയ ഭീകരരുടെ പക്കല്‍ നിന്നും പാക് നിര്‍മിത സാധനങ്ങള്‍ കണ്ടെത്തി. ആക്രമണത്തില്‍ രണ്ടു ഭീകരന്മാര്‍ കൊല്ലപ്പെട്ടിരുന്നു.

ALSO READ:  കുവൈറ്റ് ഫ്ലാറ്റിലെ തീപിടിത്തം; എംബസി പൂര്‍ണ്ണ സഹായം നല്‍കും, മരിച്ച ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍ കാലതാമസമില്ലാതെ നാട്ടിലെത്തിക്കും

മൂന്നു ഗ്രനേഡുകള്‍, മുപ്പത് റൗണ്ടുള്ള മൂന്ന് മാഗസിനുകള്‍ എന്നിവ കണ്ടെത്തിയതായി പ്രാദേശിക അധികൃതര്‍ പറഞ്ഞു. അഞ്ഞൂറു രൂപയുടെ കെട്ടുകളടങ്ങിയ ഒരു ലക്ഷം രൂപയും ഇവരുടെ പക്കല്‍ നിന്നും കണ്ടെത്തിയിട്ടുണ്ട്. ഇവരുടെ പക്കല്‍ പാക് ചോക്ലേറ്റ്, ഡ്രൈ ചെന്ന, ചപ്പാത്തി എന്നിവയും ഉണ്ടായിരുന്നു. സിആര്‍പിഎഫ് സൈനികര്‍ കൊല്ലപ്പെട്ട ആക്രമണം നടത്തിയ തീവ്രവാദികളുടെ കൈയില്‍ പാക് നിര്‍മിത മരുന്നുകള്‍, വേദനസംഹാരികള്‍, എ4 ബാറ്ററികള്‍, ആന്റിനയും വയറുകളുമുള്ള ഹാന്റ്‌സെറ്റ് എന്നിവയും ഉണ്ടായിരുന്നു. കൂടാതെ എം4 കാര്‍ബൈന്‍, എകെ- 47 റൈഫില്‍ എന്നിവയും കണ്ടെത്തിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News