
ട്രെയിൻ റാഞ്ചലിന് പിന്നാലെ പാകിസ്ഥാനിൽ ചാവേറാക്രമണം. തെക്കൻ വസീറിസ്ഥാൻ ജില്ലയിലെ ഫ്രോണ്ടിയർ കോർപ്സ് ക്യാമ്പിന് സമീപമാണ് ചാവേർ ആക്രമണമുണ്ടായത്. അഫ്ഗാൻ- പാകിസ്ഥാൻ അതിർത്തിയിൽ പ്രവർത്തിക്കുന്ന തെഹ്രിക്-ഇ-താലിബാൻ പാകിസ്ഥാൻ (ടിടിപി) എന്ന തീവ്രവാദ സംഘടനയാണ് പാകിസ്ഥാനിലെ ഖൈബർ പഖ്തുൻഖ്വ പ്രവിശ്യയിലെ ടാങ്ക് ജില്ലയിലെ ജൻഡോല സൈനിക ക്യാമ്പിൽ ചാവേർ ആക്രമണം നടത്തിയത്. ഇവരിൽ 10 തീവ്രവാദികളെ പാക്കിസ്ഥാൻ സൈന്യം വധിച്ചു.
ജൻഡോല ചെക്ക്‌പോസ്റ്റിൽ തീവ്രവാദികൾ ആക്രമണം നടത്താൻ ശ്രമിച്ചെങ്കിലും പാകിസ്ഥാൻ സുരക്ഷാ സേന അവരെ തടഞ്ഞു. ഇവിടെ വച്ചാണ് ചാവേർ പൊട്ടിത്തെറിച്ചത്. കഴിഞ്ഞ ദിവസം തീവ്രവാദികൾ ട്രെയിൻ തട്ടിയെടുത്തിരുന്നു
മാർച്ച് 11 ന്, ക്വറ്റയിൽ നിന്ന് പെഷവാറിലേക്കുള്ള യാത്രാമധ്യേ, തന്ത്രപ്രധാനമായ ബോളൻ താഴ്‌വരയിൽ, ബലൂച് ലിബറേഷൻ ആർമി (ബിഎൽഎ) എന്ന തീവ്രവാദി സംഘം ജാഫർ എക്‌സ്പ്രസ് ഹൈജാക്ക് ചെയ്തതിന് ദിവസങ്ങൾക്ക് ശേഷമാണ് ഈ ആക്രമണം.
ALSO READ: കാടിന് തീയിട്ട് ഇരയെ പിടിക്കും; കാട്ടുതീയുണ്ടാക്കുന്ന പക്ഷികളെ കുറിച്ച് അറിയാം
ചൊവ്വാഴ്ചയാണ് പാകിസ്താനിലെ ബലൂചിസ്ഥാന്‍ പ്രവിശ്യയിലെ ബോലാനിലെ ഒരു തുരങ്കത്തില്‍ വെച്ച് റെയില്‍ പാളം തകര്‍ത്ത് ബലൂച് ലിബറേഷന്‍ ആര്‍മി (ബിഎല്‍എ) ട്രെയിൻ റാഞ്ചിയത്. ക്വറ്റയിൽ നിന്നും പെഷവാറിലേക്ക് പോയ ജാഫർ എക്സ്പ്രസാണ് തട്ടിയെടുത്തത്. ഗുദലാറിനും പീരു കൊനേരിക്കുമിടയില്‍ എട്ടാംനമ്പര്‍ തുരങ്കത്തിലൂടെ പോകുമ്പോഴായിരുന്നു ആക്രമണം. ഒമ്പത് കോച്ചുകളുള്ള ട്രെയിനിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 500ഓളം യാത്രക്കാരുണ്ടായിരുന്നു. ബലൂചിസ്താൻ പ്രവിശ്യ സ്വതന്ത്രമാക്കാൻ പോരാടുന്ന സായുധസംഘടനയാണ് ബലൂചിസ്താൻ ലിബറേഷൻ ആർമി. ജയിലിലടക്കപ്പെട്ട വിഘടനവാദികളെ വിട്ടയക്കണമെന്നാണ് ബിഎല്‍എയുടെ ആവശ്യം.
പാകിസ്താന്‍ ഭരണകൂടത്തിനെതിരെയുള്ള പോരാട്ടത്തില്‍ പങ്കുചേരാന്‍ ബലൂചിസ്ഥാന്‍ നിവാസികളോട് ആവശ്യപ്പെടുന്ന ഒരു വീഡിയോയും ട്രെയിനിനകത്തുള്ള ബിഎല്‍എ അംഗങ്ങളില്‍ ഒരാള്‍ ടെലഗ്രാം വഴി പുറത്തുവിട്ടിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

