അന്ത്യശാസനം നല്‍കി ഇന്ത്യ; അട്ടാരി അതിര്‍ത്തിയിലൂടെ മടങ്ങി പാകിസ്ഥാനികള്‍

പഹല്‍ഗാം ആക്രമണത്തിന് പിന്നാലെ എല്ലാ പാക് പൗരന്മാരും 48 മണിക്കൂറിനുള്ളില്‍ ഇന്ത്യ വിടണമെന്ന് നിര്‍ദേശിച്ചതിന് പിന്നാലെ അട്ടാരിയിലെ ഇന്ത്യ പാക് അതിര്‍ത്തിയിലൂടെ പാകിസ്ഥാനിലേക്ക് മടങ്ങി നിരവധി പേര്‍. വിസ ഉണ്ടായിട്ടും സന്ദര്‍ശനം ചുരുക്കിയാണ് അപ്രതീക്ഷിതമായി ഉണ്ടായ സംഭവത്തിന് പിന്നാലെ നിരവധി കുടുംബങ്ങള്‍ പാകിസ്ഥാനിലേക്ക് മടങ്ങുന്നത്. 90 ദിവസത്തേക്കും 45 ദിവസത്തേക്കും വിസ ലഭിച്ചവരടക്കം അതിര്‍ത്തിയില്‍ എത്തിയിരുന്നു.

ALSO READ: മൂന്നാറിലെ കോൺഗ്രസ് പാർടിയിലെ അഭിപ്രായ വ്യത്യാസം പുറത്ത്: പഞ്ചായത്ത് പ്രസിഡന്റിന്റെ രാജിക്കത്ത് അസാധുവാക്കി തെരഞ്ഞെടുപ്പ് കമ്മീഷൻ

പാക് പൗരന്മാര്‍ക്ക് ഇനി ഇന്ത്യ വിസ നല്‍കില്ല എന്നാണ് തീരുമാനിച്ചിരിക്കുന്നത്. നിലവില്‍ ഇന്ത്യയിലുള്ള എല്ലാ പാക് പൗരന്മാരുടെയും സാര്‍ക് വിസ എക്സ്റ്റന്‍ഷന്‍ സ്‌കീം പ്രകാരം വിസ ലഭിച്ചവരുടെയും വിസ ഇന്ത്യ റദ്ദാക്കിയിട്ടുണ്ട്.

ALSO READ: കക്കയം ജലവൈദ്യുത പദ്ധതിയുടെ പെൻസ്റ്റോക്കിൽ ലീക്കേജ്; ഉത്തര കേരളത്തിൽ വൈദ്യുതി നിയന്ത്രണത്തിന് സാധ്യത: കെ എസ് ഇ ബി

പഹല്‍ഗാമില്‍ കൂട്ടക്കുരുതി നടത്തിയ ഭീകരര്‍ക്കായി തെരച്ചില്‍ ഊര്‍ജ്ജിതമാക്കി സൈന്യം. കശ്മീര്‍ അതിര്‍ത്തികളില്‍ ഇന്നും ഏറ്റുമുട്ടല്‍. ഉധംപുരിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു സൈനികന് വീരമൃത്യു. പഞ്ചാബിലെ ഫിറോസ്പുരില്‍ രാജ്യാതിര്‍ത്തി കടന്നുവെന്നാരോപിച്ച് ബിഎസ്എഫ് ജവാനെ പാക് സൈന്യം കസ്റ്റഡിയിലെടുത്തു. ഇന്ത്യന്‍ കരസേനാ മേധാവി ജനറല്‍ ഉപേന്ദ്ര ദ്വിവേദി നാളെ ശ്രീനഗര്‍ സന്ദര്‍ശിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News