
ഓപ്പറേഷൻ സിന്ദൂരിന്റെ ഭാഗമായി റാവൽപിണ്ടിയിലെ നൂർ ഖാൻ വ്യോമതാവളത്തിലും മറ്റ് സ്ഥലങ്ങളിലും ഇന്ത്യൻ ബാലിസ്റ്റിക് മിസൈലുകൾ ആക്രമണം നടത്തിയതായി പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് സ്ഥിരീകരിച്ചു . ഇന്ത്യയുടെ സൈനിക നടപടികളെ പാകിസ്ഥാൻ സാധാരണയായി നിഷേധിക്കുന്നതിനാൽ ഈ പ്രസ്താവന അസാധാരണമാണ്.
ബാലിസ്റ്റിക് മിസൈലിട്ട വിവരം മേയ് 10ന് സൈനിക മേധാവി തന്നെ വിളിച്ച് അറിയിച്ചുവെന്നും പാക് പ്രധാനമന്ത്രി പറഞ്ഞു. ചൈനീസ് യുദ്ധവിമാനങ്ങള്‍ക്കെതിരെ ഇന്ത്യ പുത്തന്‍ ഉപകരണങ്ങള്‍ ഉപയോഗിച്ചുവെന്നും തദ്ദേശീയ സംവിധാനങ്ങളാണ് പാക്കിസ്ഥാന്‍ തിരികെ ഉപയോഗിച്ചതെന്നും ഷെഹബാസ് ഷരീഫ് അവകാശപ്പെട്ടു. രാജ്യത്തെ രക്ഷിക്കാന്‍ മാത്രമാണ് പാക് സൈന്യം ശ്രമിച്ചതെന്നും അദ്ദേഹം അവകാശപ്പെട്ടു.
ഷെഹ്ബാസ് ഷെരീഫിന്റെ പ്രസ്താവനയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി ഷെയർ ചെയ്യപ്പെട്ടിട്ടുണ്ട്. വെള്ളിയാഴ്ച പാകിസ്ഥാൻ സ്മാരകത്തിൽ നടന്ന ഒരു ചടങ്ങിൽ സംസാരിക്കവെയാണ് ഇക്കാര്യം ഇദ്ദേഹം പറഞ്ഞത്.
ഏപ്രിൽ 22-ന് പഹൽഗാമിൽ 26 പേർ കൊല്ലപ്പെട്ട ഭീകരാക്രമണത്തിന് മറുപടിയായി മെയ് 7-ന് ഇന്ത്യ ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചു. പാകിസ്ഥാൻ, പാക് അധീന ജമ്മു കശ്മീരിലെ ഭീകര കേന്ദ്രങ്ങൾ ലക്ഷ്യമിട്ടാണ് ഇന്ത്യൻ സൈന്യം ആക്രമണം നടത്തിയത് . ജയ്ഷ്-ഇ-മുഹമ്മദ്, ലഷ്കർ-ഇ-തൊയ്ബ, ഹിസ്ബുൾ മുജാഹിദീൻ തുടങ്ങിയ ഗ്രൂപ്പുകളിൽ നിന്നുള്ള 100-ലധികം തീവ്രവാദികൾ കൊല്ലപ്പെട്ടു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

