ഇന്ത്യയുമായി സമാധാന ചർച്ച നടത്താൻ തയ്യാറാണെന്ന് പാകിസ്ഥാൻ പ്രധാനമന്ത്രി ഷഹ്ബാസ് ഷെരീഫ്. ഇന്ത്യ-പാക് വെടിനിർത്തൽ കരാറിന് ശേഷം ഇന്ത്യയുമായി സമാധാന ചർച്ച നടത്താമെന്നാണ് പാകിസ്ഥാൻ പ്രധാനമന്ത്രി അറിയിച്ചത്.
പഞ്ചാബ് പ്രവിശ്യയിലെ കമ്ര വ്യോമതാവളത്തിൾ ഉദ്യോഗസ്ഥരോടും സൈനികരോടും സംസാരിക്കെയായിരുന്നു ഇന്ത്യയുമായി ചർച്ചക്ക് തയ്യാറാണെന്ന് ഷഹ്ബാസ് ഷെരീഫ് പറഞ്ഞത്.
“സമാധാനത്തിനായി ഇന്ത്യയുമായി സംസാരിക്കാൻ ഞങ്ങൾ തയ്യാറാണ്” എന്നാണ് ഷഹ്ബാസ് ഷെരീഫ് പറഞ്ഞത്. സമാധാനത്തിനുള്ള വ്യവസ്ഥകളിൽ”കശ്മീർ പ്രശ്നവും ഉൾപ്പെടുന്നുവെന്ന് ഷഹ്ബാസ് ഷെരീഫ് കൂട്ടിച്ചേർത്തു.
ഉപപ്രധാനമന്ത്രി ഇഷാഖ് ദാർ, പ്രതിരോധ മന്ത്രി ഖവാജ ആസിഫ്, കരസേനാ മേധാവി ജനറൽ അസിം മുനീർ, വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ സഹീർ അഹമ്മദ് ബാബർ സിദ്ധു എന്നിവരും ഷഹ്ബാസ് ഷെരീഫിനൊപ്പമുണ്ടായിരുന്നു.
അതേസമയം, ഇന്ത്യ പാക് വെടി നിർത്തൽ മെയ് 18 വരെ നീട്ടി സൈനിക തല ചർച്ചകളിലാണ് തീരുമാനം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

