
പാകിസ്ഥാൻ സൂപ്പർ ലീഗ് മത്സരത്തിനിടയിൽ പാകിസ്ഥാൻ താരം ഫഖർ സമാൻ പന്തിൽ കൃത്രിമം കാട്ടിയതായി ആരോപണം. ആരോപണം തെളിഞ്ഞാൽ താരത്തിന് രണ്ടു മത്സരങ്ങളിൽ നിന്നും വിലക്കിയേക്കാം എന്നാണ് റിപ്പോർട്ട്.റിപ്പോർട്ടുകൾ അനുസരിച്ച് ലാഹോർ താരമായ സമാൻ കറാച്ചിക്കെതിരായ മത്സരത്തിലാണ് വിവാദസംഭവം ഉണ്ടായത് .
അവസാന ഓവറിൽ കറാച്ചിക്ക് ജയിക്കാൻ 14 ലും വേണ്ടപ്പോൾ സമാനും ബൗളർ ഹാരിസ് റൗഫും പന്ത് കൈവശമാക്കി നടന്നു നീങ്ങി. ഇതിൽ സംശയം തോന്നിയ അമ്പയർ ന്തിന്റെ സ്ഥിതി പരിശോധിച്ച ശേഷം കറാച്ചിക്ക് അഞ്ചു അധിക റൺസ് അനുവദിച്ചു. കൂടാതെ പുതിയ ബൗളും ഉപയോഗിക്കാൻ അമ്പയർമാർ തീരുമാനിച്ചു. ഈ പിഴവ് പിന്നീട് മത്സര ഫലം തീരുമാനിക്കുന്നതിൽ വലിയ പങ്കു വഹിച്ചു.
പന്തിൽ കൃത്രിമം കാട്ടിയെന്ന ആരോപണം താരം നിഷേധിച്ചുവെന്ന് റിപോർട്ടുകൾ വന്നുവെങ്കിലും കാര്യങ്ങൾ അദ്ദേഹത്തിനു എളുപ്പമാകില്ല. അടുത്ത രണ്ട് ദിവസത്തിനുള്ളിൽ മാച്ച് റഫറി റോഷൻ മഹാനാമ വാദം കേൾക്കും. ഇവിടെ വച്ച് തന്റെ നിരപരാധിത്വം തെളിയിക്കാൻ ഫഖർ സമാന് കഴിഞ്ഞില്ലെങ്കിൽ വിലക്കുൾപ്പടെയുള്ള നടപടികൾ നേരിടേണ്ടി വരും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

