
പാകിസ്ഥാൻ സൂപ്പർ ലീഗ് മത്സരങ്ങളുടെ സംപ്രേഷണം ഇന്ത്യയിൽ വിലക്കി. പഹൽഗാം ഭീകരാക്രമണത്തെ തുടർന്നാണ് നടപടി. ലൈവ് സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമായ ഫാൻകോഡ് അതിന്റെ വെബ്‌സൈറ്റിൽ നിന്ന് പാകിസ്ഥാൻ സൂപ്പർ ലീഗിന്റെ (പിഎസ്എൽ) എല്ലാ ഉള്ളടക്കങ്ങളും നീക്കം ചെയ്തിട്ടുണ്ട്.
ഇന്ത്യയിൽ പിഎസ്എൽ മത്സരങ്ങൾ ഔദ്യോഗികമായി സ്ട്രീം ചെയ്യുന്ന പ്ലാറ്റ്‌ഫോമുകളിൽ ഒന്നായിരുന്നു ഇത്. പാകിസ്ഥാൻ ക്രിക്കറ്റ് ടീമിലെ എല്ലാ മുൻനിര അംഗങ്ങളും കളിക്കുന്ന പാകിസ്ഥാൻ സൂപ്പർ ലീഗിന്റെ ആദ്യ 13 മത്സരങ്ങൾ പ്ലാറ്റ്ഫോം സംപ്രേഷണം ചെയ്തിരുന്നു.
വെള്ളിയാഴ്ചയാണ് സംപ്രേഷണം നിർത്താനുള്ള തീരുമാനമെടുത്തതെന്നാണ് വിവരം. വെള്ളിയാഴ്ച രാവിലെയോടെയാണ് പ്ലാറ്റ്‌ഫോമിലെ എല്ലാ പിഎസ്എൽ ഉള്ളടക്കവും നീക്കം ചെയ്യപ്പെട്ടതി. പേജിലേക്ക് പ്രവേശിക്കുമ്പോൾ ‘എറർ’ എന്നാണ് കാണിക്കുന്നത്. മാത്രമല്ല ഹോം പേജിലെ മറ്റിടങ്ങളിൽ നിന്നും മത്സര വീഡിയോകൾ നീക്കം ചെയ്തിട്ടുണ്ട്.
നേരത്തെ, പിഎസ്‌എൽ സംപ്രേഷണം ചെയ്തതിന് ചില സോഷ്യൽ മീഡിയ ഉപയോക്താക്കൾ ഫാൻകോഡിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്ത് വന്നിരുന്നു. ഇതിന് പിന്നാലെ കൂടിയാണ് ഇത്തരമൊരു നീക്കത്തിലേക്ക് ഫാൻകോഡ് കടന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here