ഇന്ത്യയിൽ പാകിസ്ഥാന്‍ ടീമിനു നേരെ ആക്രമണമുണ്ടായി; ഷാഹിദ് അഫ്രീദി

ടെസ്റ്റ് മത്സരത്തില്‍ ഇന്ത്യയെ പരാജയപ്പെടുത്തിയതിന് പാകിസ്ഥാന്‍ ടീമിനു നേരെ ആക്രമണമുണ്ടായിട്ടുണ്ടെന്ന് പാകിസ്ഥാന്‍ മുന്‍ ക്യാപ്റ്റന്‍ ഷാഹിദ് അഫ്രീദി. പാകിസ്ഥാനില്‍ മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയായിരുന്നു ഇന്ത്യയിലെത്തിയ പാകിസ്ഥാന്‍ ടീമിനു നേരെ ആക്രമണം നടന്ന കാര്യം അഫ്രീദി പറഞ്ഞത്.

2005ല്‍ ബെംഗളൂരുവില്‍ വെച്ച് നടന്ന ടെസ്റ്റ് മത്സരത്തില്‍ ഇന്ത്യയെ പരാജയപ്പെടുത്തിയതിന് പിന്നാലെയാണിത്.  ടീം സഞ്ചരിച്ചിരുന്ന ബസിന് നേരെ കല്ലേറുണ്ടായതായാണ് അഫ്രീദി പറയുന്നത്. ഇന്ത്യയില്‍ എപ്പോഴും ഈ സമ്മര്‍ദം ഉണ്ടെന്നും അഫ്രീദി പറഞ്ഞു. പാകിസ്ഥാന്‍ ഇന്ത്യയില്‍ പോയി വിജയിക്കണമെന്നാണ് തനിക്ക് പറയാനുള്ളതെന്നും അഫ്രീദി വ്യക്തമാക്കി.

ALSO READ: ഏറ്റവും ഉയര്‍ന്ന പ്രതിഫലം വാങ്ങുന്ന കായികതാരമായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

അതേസമയം വരാനിരിക്കുന്ന ഏകദിന ലോകകപ്പ് ഇന്ത്യ-പാകിസ്ഥാന്‍ മത്സരങ്ങളില്‍ അനിശ്ചിതത്വം തുടരുകയാണ്. ഏഷ്യാ കപ്പില്‍ ഇന്ത്യ നിഷ്പക്ഷ വേദി ആവശ്യപ്പെടുകയാണെങ്കില്‍ ഏകദിന ലോകകപ്പില്‍ പാകിസ്ഥാനും നിഷ്പക്ഷ വേദി ആവശ്യപ്പെടുമെന്ന് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് വ്യക്തമാക്കിയിരുന്നു.

എന്നാല്‍ ഇക്കാര്യത്തില്‍ ഐസിസി തീരുമാനമെടുത്തിട്ടില്ല. ഐസിസി ഏകദിന ലോകകപ്പിനായി അയൽ രാജ്യത്തേക്കുള്ള ദേശീയ ടീമിന്‍റെ യാത്രയ്ക്ക് അനുമതി നൽകുന്നതിന് മുമ്പ് വേദികൾ വിലയിരുത്തുന്നതിന് ഒരു സുരക്ഷാ പ്രതിനിധി സംഘത്തെ ഇന്ത്യയിലേക്ക് അയയ്ക്കാൻ പാകിസ്ഥാൻ പദ്ധതിയിടുന്നതായി കായികമന്ത്രാലയത്തിലെ ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചിരുന്നു.

ALSO READ: കാറപകടത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് ഫുട്ബോൾ താരം ലയണൽ മെസി; വീഡിയോ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News