നഷ്ടത്തിലായ സ്വന്തം വിമാനക്കമ്പനി വില്‍ക്കാന്‍ പാക്കിസ്ഥാന്‍

നഷ്ടത്തിലായ സ്വന്തം വിമാനക്കമ്പനി വിറ്റുതുലയ്ക്കാന്‍ പാക്കിസ്ഥാന്‍. വില്‍ക്കുന്ന ദേശീയസ്വത്തുക്കളുടെ കൂട്ടത്തിലേക്ക് പാക്കിസ്ഥാന്‍ എയര്‍ലൈന്‍സിനെയും ഉള്‍പ്പെടുത്താനാണ് സ്വകാര്യവത്കരണ ക്യാബിനറ്റ് കമ്മിറ്റിയുടെ തീരുമാനം. ഐഎംഎഫ് ചട്ടങ്ങള്‍ക്ക് അനുസൃതമായി പ്രധാന വിമാനത്താവളങ്ങളും പുറംകരാറിന് നല്‍കിയേക്കും.

Also Read: പാമ്പിനെ കൊണ്ട് കടിപ്പിച്ചു കൊല്ലാന്‍ ശ്രമിച്ച സംഭവം, പ്രതി ക്രിമിനല്‍ സ്വഭാവമുള്ളയാള്‍; പൊലീസ്

ചരിത്രത്തില്‍ ഇതുവരെ 28 തവണ ഐഎംഎഫില്‍ നിന്ന് കടം വാങ്ങിയ പാക്കിസ്ഥാന്‍ ഇത്തവണ ഐഎംഎഫ് നിര്‍ദേശങ്ങളുടെ ഭാഗമായി വിറ്റുതുലയ്ക്കുന്നത് പാക്കിസ്ഥാനേക്കാള്‍ പഴക്കമുള്ള വിമാനകമ്പനിയാണ്. വിറ്റുതുലയ്ക്കല്‍ ഒരു സ്ഥിരം ഏര്‍പ്പാടായപ്പോള്‍ സംഘടിപ്പിച്ച സ്വകാര്യവത്കരണ ക്യാബിനറ്റ് കഴിഞ്ഞ ദിവസം ധനകാര്യമന്ത്രി ഇസ്ഹാഖ് ധറിന്റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നിരുന്നു. ഈ യോഗത്തില്‍ വെച്ച് പാക്കിസ്ഥാന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സ് വില്‍ക്കാനും പ്രധാന വിമാനത്താവളങ്ങളെ പുറംകരാറിന് നല്‍കാനുമുള്ള തീരുമാനവും എടുത്തിട്ടുണ്ട്. ഒപ്പം എയര്‍ലൈന്‍ കമ്പനിയുടെ ഉടമസ്ഥതയില്‍ ന്യൂയോര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന റൂസ്വെല്‍റ്റ് ഹോട്ടലും സ്വകാര്യ ഏജന്‍സിക്ക് നല്‍കും.

വരുന്ന മൂന്ന് മാസത്തിനകം യൂറോപ്പിലേക്ക് വിമാനങ്ങള്‍ പറത്താനുള്ള ലൈസന്‍സ് തിരികെ കിട്ടുമെന്ന പ്രതീക്ഷയില്‍ തുടരവെയാണ് പാക്കിസ്ഥാന്‍ എയര്‍ലൈന്‍സിന്റെ നഷ്ടക്കച്ചവടം. 2020ല്‍ വ്യാജ പൈലറ്റ് തട്ടിപ്പ് കണ്ടെത്തിയ യൂറോപ്യന്‍ യൂണിയന്‍ പിഐഎ യൂറോപ്പിലേക്ക് വിമാനം പറത്തുന്നത് വിലക്കിയിരുന്നു. ഐഎംഎഫുമായി കടംവാങ്ങല്‍ കരാര്‍ പുതുക്കുന്ന പാക്കിസ്ഥാന്‍ തുറമുഖങ്ങള്‍ അടക്കമുള്ള ദേശീയ സ്വത്തുക്കള്‍ വിറ്റ് ഒഴിവാക്കുന്നതിനൊപ്പം സ്വന്തം പാക്കിസ്ഥാനി രൂപയ്ക്ക് മേലുള്ള വിലനിയന്ത്രണാവകാശവും മാര്‍ക്കറ്റിന് വിട്ടുകൊടുത്തിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News