
പാകിസ്ഥാനിൽ ഭീകരർ ട്രെയിൻ തട്ടിയെടുത്തു. ബലൂച് ലിബറേഷൻ ആർമി പ്രവർത്തകരാണ് ട്രെയിൻ തട്ടിയെടുത്തത്. ട്രെയിൻ യാത്രക്കാരായ അഞ്ഞൂറോളം പേരെ ഇവർ ബന്ദികളാക്കിയതായാണ് വിവരം. ക്വറ്റയിൽ നിന്നും പെഷവാറിലേക്ക് പോയ ജാഫർ എക്സ്പ്രസാണ് തട്ടിയെടുത്തത്.
യാത്രക്കാരുമായി പോകവേ പോകുന്നതിനിടെ ബലൂച് ലിബറേഷൻ ആർമി പ്രവർത്തകർ ട്രെയിന് നെരെ വെടിയുതിർത്തതായി റെയിൽവേ ഉദ്യോഗസ്ഥർ വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സിനോട് പറഞ്ഞു. ആക്രമണത്തിൽ 6 സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടതായാണ് വിവരം. സൈന്യം ഇറങ്ങിയാൽ ബന്ദികളെ കൊലപ്പെടുത്തുമെന്ന ഭീഷണി ബലൂച് ലിബറേഷൻ ആർമി പ്രവർത്തകർ ഉയർത്തിയിട്ടുണ്ട്.
ട്രെയിനിലെ യാത്രക്കാരുമായും ജീവനക്കാരുമായും ഇതുവരെ ഒരു തരത്തിലുള്ള ആശയവിനിമയവും നടത്താൻ കഴിഞ്ഞിട്ടില്ലെന്ന് റെയിൽവേ ഉദ്യോഗസ്ഥർ അറിയിച്ചിട്ടുണ്ട്. അതേസമയം ബന്ദികളാക്കിയവരിൽ ചിലർക്ക് പരുക്ക് പറ്റിയിട്ടുള്ളതായി വിവരമുണ്ട്.
ENGLISH NEWS SUMMARY: Balochistan liberation army hijacked passenger train carrying around 500 passengers on Tuesday after a shootout and took all the passengers hostage

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here