പാകിസ്ഥാനിലേക്ക് പോയ അഞ്ജുവിന് മക്കളെ കാണണം, അവര്‍ മാനസിക ബുദ്ധിമുട്ട് നേരിടുന്നുവെന്ന് പാകിസ്ഥാനിലെ പങ്കാളി

ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട സുഹൃത്തിനെ തേടി ഉത്തര്‍പ്രദേശില്‍ നിന്ന് പാകിസ്ഥാനിലേക്ക് പോയ യുവതി തിരിച്ചെത്തിയേക്കും.  ഉത്തർപ്രദേശിൽനിന്നുള്ള അഞ്ജു (34) അടുത്തമാസം തിരിച്ചെത്തിയേക്കുമെന്നാണ് വിവരം. തന്‍റെ രണ്ട് മക്കളെയും കാണാത്തതിനാൽ അവർ അതീവ മാനസിക ബുദ്ധിമുട്ടിലാണെന്നും ഉടൻ തിരിച്ചെത്തിയേക്കുമെന്നും പാക്കിസ്ഥാനിയായ ഭർത്താവ് നസറുല്ല (29) യാണ് വെളിപ്പെടുത്തിയത്.

ഫാത്തിമ എന്നു പേരുസ്വീകരിച്ച അഞ‌്ജു ജൂലൈ 25നു നസറുല്ലയെ വിവാഹം ചെയ്തു. വാഗ ബോര്‍ഡര്‍ വഴിയാണ് അഞ്ജു ഇസ്ലാമബാദിലേക്ക് കടന്നത്. ഭര്‍ത്താവ് അരവിന്ദിനോട് കുറച്ച് ദിവസത്തേക്ക് ജയ്പൂരിലേക്ക് പോകുന്നെന്ന് പറഞ്ഞാണ് വീട്ടില്‍ നിന്ന് പോയത്.

ALSO READ: ചെറുകുടല്‍ വിഷയം: അപ്പ മരിച്ച സാഹചര്യത്തിൽ സ്ട്രസ് ഉണ്ടായിരുന്നു, സംഭവിച്ചത് നാക്കു പി‍ഴയെന്ന് ചാണ്ടി ഉമ്മന്‍

2019 മുതല്‍ സമൂഹമാധ്യമത്തിലുണ്ടായ പരിചയമാണ് അതിര്‍ത്തി കടന്നു വിവാഹത്തിലെത്തിയത്. നാലു വര്‍ഷം മുന്‍പാണ് ഇരുവരും ഫേസ്ബുക്ക് വഴി പരിചയപ്പെട്ടത്. എന്നാല്‍ അഞ്ജു പാകിസ്ഥാനില്‍ എത്തിയത് വിവാഹം കഴിക്കാനല്ലെന്ന് നസ്രുള്ളയുടെ കുടുംബം ആദ്യം പറഞ്ഞിരുന്നത്. കൃത്യമായ രേഖകളുമായാണ് അഞ്ജു പാകിസ്ഥാനിലേക്ക് പോയത്.

അഞ്ജുവിന് പാകിസ്ഥാനില്‍ വലിയ സ്വീകരണമാണ് ലഭിച്ചത്. പ്രമുഖ വ്യവസായികള്‍ അഞ്ജുവിനെ സന്ദര്‍ശിക്കുകയും സമ്മാനങ്ങള്‍, വീട് വയ്ക്കാന്‍ സ്ഥലം, ജോലി എന്നിവ വാഗ്ദാനം ചെയ്തിരുന്നു. അഞ്ജുവിനെ പോലെ കൂടുതല്‍ ആളുകള്‍ ഇസ്ലാം മതത്തിലേക്ക് എത്തണമെന്നും പാകിസ്ഥാനിലെ വ്യവസായികള്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇപ്പോള്‍ മാസങ്ങള്‍ക്ക് ശേഷമാണ് മക്കളെ കാണണമെന്ന ആവശ്യവുമായി അഞ്ജു എത്തിയിരിക്കുന്നത്.

ALSO READ: ആനക്കൊമ്പ് കേസിൽ മോഹൻലാലിന് ആശ്വാസം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News