ടിം സെയ്ഫേർട്ടിന്റെ തകർപ്പനടി; രണ്ടാം ടി20യിലും പാകിസ്ഥാന് പരാജയം

Pakisthan Vs New Zealand

പാകിസ്താനെതിരായ രണ്ടാം ട്വന്റി 20യിലും ന്യൂസിലാൻഡിന് തകർപ്പൻ വിജയം. മഴ മൂലം 15 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത പാകിസ്താൻ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 135 റൺസാണ് നേടിയത്. ന്യൂസിലാൻഡ് ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടന്നു.

ടോസ് നേടിയ ന്യൂസിലാൻഡ് ബോളിങ് തെരഞ്ഞെടുക്കുകയായിരുന്നു. 19 റൺസിനിടെ രണ്ട് വിക്കറ്റുകൾ നഷ്ടമായ പാകിസ്ഥാനെക്യാപ്റ്റൻ സൽമാൻ അലി ആ​ഗയുടെയും, ഷദാബ് ഖാന്റെയും പ്രകടനമാണ് മെച്ചപ്പെട്ട സ്കോർ നേടി നൽകിയത്.

Also Read: അർജൻ്റീന ടീമിൽ മെസി ഇല്ല; ബ്രസീലിനെതിരെ കളിക്കുന്നത് മിശിഹ ഇല്ലാതെ

ടിം സെയ്ഫേർട്ട് ന്യൂസിലാൻഡിനായി മറുപടി ബാറ്റിങ്ങിൽ 22 പന്തിൽ മൂന്ന് ഫോറും അഞ്ച് സിക്സറും സഹിതം 45 റൺസെടുത്തു. ഫിൻ അലന്റെ ബാറ്റിങ് കൂടി ചേർന്നപ്പോൾ പാകിസ്ഥാനെ ന്യൂസിലൻഡ് രണ്ടാം മത്സരത്തിലും തകർത്തു.

ന്യൂസിലന്‍ഡിനെതിരായ ആദ്യ ടി20 മത്സരത്തില്‍ 100 റണ്‍സ് പോലും തികയ്ക്കാന്‍ പാക് പടക്കാകാഞ്ഞത് വൻ ട്രോളുകൾക്ക് വഴിവെച്ചിരുന്നു. ഈ ജയം കൂടി ആയപ്പോളോ‍ അഞ്ച് മത്സരങ്ങളുടെ പരമ്പരയിൽ ഇതോടെ ന്യൂസിലാൻഡ് 2-0ത്തിന് മുന്നിലായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News