ഇന്ത്യയെ മാത്രമല്ല പാകിസ്ഥാനെയും ഹിന്ദു രാഷ്ട്രമാക്കുമെന്ന് വിവാദ പ്രാസംഗികൻ

ഗുജറാത്തിലെ ജനങ്ങൾ ഐക്യപ്പെട്ടാൽ ഇന്ത്യയെ മാത്രമല്ല പാകിസ്താനെയും ഹിന്ദു രാഷ്ട്രമാക്കാൻ കഴിയുമെന്ന അവകാശവാദവുമായി ബാഗേശ്വർ ധാം തലവനും വിവാദ പ്രഭാഷകനുമായ ധീരേന്ദ്ര കൃഷ്ണ ശാസ്ത്രി. സൂറത്തിൽ ഒരു സമ്മേളനത്തെ അഭിസംബോധന ചെയ്യവെയാണ് ഇയാൾ ഇക്കാര്യം പറഞ്ഞത്.

മധ്യപ്രദേശ് സർക്കാരിൽ നിന്ന് വൈ കാറ്റഗറി സുരക്ഷ ലഭിക്കുന്ന ആളാണ് ശാസ്ത്രി. ധീരേന്ദ്ര ശാസ്ത്രിയുടെ സമീപകാല പരിപാടികളിൽ വൻ ജനപങ്കാളിത്തം ഉണ്ടായത് കണക്കിലെടുത്താണ് സുരക്ഷ ഏർപ്പെടുത്തിയത്.

ഇതാദ്യമായല്ല അദ്ദേഹം ഹിന്ദു രാഷ്ട്രത്തിനായി ആഹ്വാനം ചെയ്യുന്നത്.ധീരേന്ദ്ര ശാസ്ത്രിയുടെ പരിപാടികൾ അവരുടെ സംസ്ഥാനത്ത് സംഘടിപ്പിക്കുകയാണെങ്കിൽ അദ്ദേഹത്തിന് സമാനമായ സുരക്ഷ നൽകണമെന്ന് മധ്യപ്രദേശ് സർക്കാർ മറ്റ് സംസ്ഥാന സർക്കാരുകളോടും ആവശ്യപ്പെട്ടിട്ടുണ്ട്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News