ഏകദിന ക്രിക്കറ്റ് ലോകകപ്പ്; അഹമ്മദാബാദില്‍ കളിക്കില്ലെന്ന് പാകിസ്ഥാന്‍

ഈ വര്‍ഷം ഇന്ത്യയില്‍ നടക്കുന്ന ഏകദിന ക്രിക്കറ്റ് ലോകകപ്പിന് വന്നാലും അഹമ്മദാബാദില്‍ കളിക്കില്ലെന്ന് പാകിസ്ഥാന്‍. ലോകകപ്പില്‍ പാകിസ്ഥാന്റെ മത്സരവേദികളില്‍ നിന്ന് അഹമ്മദാബാദിനെ ഒഴിവാക്കണമെന്ന് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് (പിസിബി) ചെയര്‍മാന്‍ നജാം സേത്തി ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട്.

കൊല്‍ക്കത്ത,ചെന്നൈ,ബംഗളൂരു എന്നിവിടങ്ങളില്‍ കളിക്കാന്‍ തയ്യാറാണ് എന്നാല്‍ നോക്കൗട്ടില്‍ അല്ലാതെ അഹമ്മദാബാദില്‍ കളിക്കാന്‍ താത്പര്യമില്ലെന്ന് സേത്തി പറഞ്ഞതായാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട് . ഏഷ്യാകപ്പ് പാകിസ്ഥാനില്‍ നടത്തിയാല്‍ പങ്കെടുക്കില്ലെന്ന് ബിസിസിഐ അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഇന്ത്യയില്‍ നടക്കുന്ന് ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ നിന്നു വിട്ടുനില്‍ക്കുമെന്ന് പാകിസ്ഥാനും നിലപാടെടുത്തിരുന്നു.

ഇടഞ്ഞുനിന്ന പാകിസ്ഥാനെ അനുനയിപ്പിക്കാന്‍ ഐസിസി ചെയര്‍മാന്‍ ഗ്രെഗ് ബാര്‍ക്ലെയും സിഇഒ ജെഫ് അലാര്‍ഡിസും കഴിഞ്ഞ ദിവസം പാകിസ്ഥാനില്‍ എത്തിയിരുന്നു.ഇവരോടാണ് സേത്തി പുതിയ ആവശ്യം മുന്നോട്ട് വെച്ചത്. അതേസമയം ലോകകപ്പിന് പാക്ക് ടീമിനെ ഇന്ത്യയിലേക്ക് അയയ്ക്കണോ എന്ന കാര്യത്തില്‍ പാകിസ്ഥാന്‍ സര്‍ക്കാര്‍ ഇതുവരെ തീരുമാനം എടുത്തിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe