‘അവരെ നേരിട്ട് കണ്ടാല്‍ മുഖത്തടിക്കും’; കങ്കണയ്‌ക്കെതിരെ പാകിസ്താന്‍ നടി നൗഷീന്‍ ഷാ

ബോളിവുഡ് നടി കങ്കണ റണൗട്ടിനെതിരെ വിമര്‍ശനവുമായി പാകിസ്താന്‍ നടി നൗഷീന്‍ ഷാ. പാകിസ്താനും അവരുടെ സൈന്യത്തിനുമെതിരെ കങ്കണ നടത്തിയ പരാമര്‍ശങ്ങളാണ് നൗഷീനെ ചൊടിപ്പിച്ചത്. താന്‍ ഇന്ത്യന്‍ അഭിനേതാക്കളെ കണ്ടിട്ടില്ലെന്നും കങ്കണയെ നേരില്‍ കാണാന്‍ ആഗ്രഹമുണ്ടെന്നും നൗഷീന്‍ പറഞ്ഞു. കങ്കണയെ നേരിട്ട് കണ്ടാല്‍ മുഖത്തടിക്കുമെന്നും നൗഷീന്‍ പറഞ്ഞു.

ALSO READ: ഒരിക്കലും മമ്മൂക്ക ആ കഥാപാത്രം ചെയ്യുമെന്ന് കരുതിയില്ല; താനായിരുന്നു ചെയ്യേണ്ടിയിരുന്നത്; ആസിഫ് അലി

പാകിസ്താന്‍ ഭരണകൂടം ജനങ്ങളെ മോശമായാണ് കൈകാര്യം ചെയ്യുന്നതെന്ന് കങ്കണയ്ക്ക് എങ്ങനെ അറിയാമെന്ന് നൗഷീന്‍ ചോദിച്ചു. പാകിസ്താന്‍ രഹസ്യാന്വേഷണ ഏജന്‍സികളെപ്പറ്റിയും ആര്‍മിയെപ്പറ്റിയും അവര്‍ക്കെന്തറിയാം? അതൊക്കെ രഹസ്യങ്ങളാണ്. ഈ രാജ്യത്ത് ജീവിക്കുന്ന തങ്ങള്‍ക്ക് പോലും അറിയില്ല. പിന്നെ എങ്ങനെയാണ് കങ്കണയ്ക്ക് വിവരം ലഭിക്കുന്നത്. കങ്കണയ്ക്ക് സ്വന്തം കാര്യം നോക്കിയാല്‍ പോരേയെന്നും നൗഷീന്‍ ചോദിക്കുന്നു.

ALSO READ: കഴുത്തില്‍ പൂമാലയ്ക്ക് പകരം പാമ്പ്; വ്യത്യസ്തമായ പിറന്നാള്‍ ആഘോഷവുമായി കോണ്‍ഗ്രസ് എംഎല്‍എ

കങ്കണ സുന്ദരിയാണ്, അതിസുന്ദരിയാണ്, മികച്ച അഭിനേത്രിയും. പക്ഷേ മറ്റുള്ള രാജ്യങ്ങളോട് ബഹുമാനം കാണിക്കുന്ന കാര്യത്തില്‍ അവര്‍ പിറകിലാണ്. കങ്കണ തീവ്രവാദിയാണെന്നും നൗഷീന്‍ കുറ്റപ്പെടുത്തി. അതേസമയം നൗഷീനെ അനുകൂലിച്ചും വിമര്‍ശിച്ചും ഒട്ടേറെ പേര്‍ രംഗത്ത് വന്നിട്ടുണ്ട്. കങ്കണയുടെ ആരാധകര്‍ നൗഷീനെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപക വിമര്‍ശനം ഉന്നയിക്കുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

You may also like

ksafe

Latest News