തോഷഖാന അഴിമതി കേസ്; ഇമ്രാൻ ഖാന് മൂന്ന് വര്‍ഷം തടവ്

പാക് മുന്‍ പ്രധാനമന്ത്രി ഇമ്രാൻ ഖാന് മൂന്ന് വര്‍ഷം തടവ്. തോഷഖാന അഴിമതി കേസിൽ ഇമ്രാന്‍ ഖാന്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് പാക്കിസ്ഥാന്‍ കോടതി ഇമ്രാൻ ഖാന് മൂന്ന് വര്‍ഷം തടവ് ശിക്ഷയ്ക്ക് വിധിച്ചത് .തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതില്‍ നിന്നും ഇമ്രാനെ അഞ്ച് വര്‍ഷത്തേക്ക് അയോഗ്യനാക്കി. ഒരു ലക്ഷം രൂപ പിഴയും ചുമത്തി. ഇസ്മാബാദിലെ വിചാരണ കോടതിയുടേതാണ് നടപടി.

also read: ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കാനുള്ള പ്രായം 18 വയസ്സാക്കണമെന്ന് ശുപാര്‍ശ

പ്രധാനമന്ത്രിയായിരിക്കെ ലഭിച്ച സമ്മാനങ്ങള്‍ അനധികൃതമായി വിറ്റുവെന്നാണ് ഇമ്രാന്‍ ഖാനെതിറീ ഉള്ള കേസ്. ഇത്തരത്തില്‍ സമ്മാനങ്ങള്‍ വാങ്ങുമ്പോള്‍ വെളിപ്പെടുത്തണമെന്നാണ് നിയമം. നിശ്ചിത തുകയില്‍ കുറവാണ് മൂല്യമെങ്കില്‍ അവ കൈവശം വെക്കാം. അല്ലാത്തവ തോഷഖാന എന്ന സംവിധാനത്തിലേക്ക് പോകും. ഈ സമ്മാനങ്ങളുടെ വില 50 ശതമാനം വരെ കുറച്ച് സ്വന്തമാക്കാനാകും. എന്നാല്‍ ഇമ്രാന്‍ 20 ശതമാനം വരെ കുറച്ച് വാങ്ങുകയും അവ പിന്നീട് മറിച്ചുവില്‍ക്കുകയും ചെയ്തു എന്നായിരുന്നു കേസ്.

also read: കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾ; ക്വിറ്റ് ഇന്ത്യ ദിനത്തിൽ മഹാ ധർണ

എന്നാൽ ഇമാറാണ് ഖാൻ ക്രിമിനല്‍ നടപടികള്‍ സ്റ്റേ ചെയ്യണമെന്ന ഇമ്രാന്‍ ഖാന്റെ ആവശ്യം നേരത്തെ പാകിസ്ഥാന്‍ സുപ്രീംകോടതി തള്ളിയിരുന്നു. ഈ കേസുമായി ബന്ധപ്പെട്ടുള്ള വിചാരണ കോടതി നടപടികളില്‍ ഇടപെടാനാകില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News