പാലാ നഗരസഭയിൽ യുഡിഎഫ് ഭരണം തകർച്ചയിൽ; എൽഡിഎഫിന്റെ അവിശ്വാസ പ്രമേയത്തെ പിന്തുണയ്ക്കാൻ കോൺഗ്രസ്

Pala Municipality no-confidence motion

പാല നഗരസഭയിൽ എൽഡിഎഫ് കൊണ്ടുവരുന്ന അവിശ്വാസത്തെ പിന്തുണയ്ക്കാൻ ഒരുങ്ങി കോൺഗ്രസ്. ഈ മാസം 21നാണ് അവിശ്വാസം ചർച്ചയ്ക്ക് എടുക്കുക. കോൺഗ്രസ് ജില്ലാ നേതൃത്വം വിപ്പ് നൽകിയാലും ചെയപേഴ്സണ് എതിരായി നിലപാട് സ്വീകരിക്കുമെന്ന് കൗൺസിലർമാർ വ്യക്തമാക്കി.

നഗരസഭ ചെയർപേഴ്സൺ ദിയാ പുളിക്കക്കണ്ടത്തിനുള്ള പിന്തുണ പിൻവലിച്ച് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയാണ് പ്രമേയം പാസാക്കിയത്. ഇതോടെ യുഡിഎഫ് ഭരിക്കുന്ന നഗരസഭാ ഭരണം പ്രതിസന്ധിയിലായി. പിന്നാലെ എൽഡിഎഫ് അവിശ്വാസത്തിന് നോട്ടീസ് നൽകി. അവിശ്വാസം ഈ മാസം 21 നാണ് പരിഗണിക്കുക. ഈ ഘട്ടത്തിൽ അവിശ്വാസ പ്രമേയത്തെ പിന്തുണയ്ക്കുമെന്ന് കോൺഗ്രസ് കൗൺസിലർ ബിജു മാത്യൂസ് പറഞ്ഞു.

ALSO READ: പാലായിൽ മാത്രമല്ല തൊടുപുഴ നഗരസഭയിലും യുഡിഎഫിൽ തമ്മിലടി രൂക്ഷം, ചെയർപേഴ്സണെ പുറത്താക്കാൻ നീക്കം

കോൺഗ്രസ് ജില്ലാ നേതൃത്വം വിപ്പ് നൽകിയാലും ചെയർപേഴ്സനെതിരെ വോട്ട് ചെയ്യാനാണ് കൗൺസിലർമാരുടെ തീരുമാനം. 26 അംഗ കൗൺസിലിൽ എൽഡിഎഫിന് 12ഉം യുഡിഎഫിന് 10ഉം കൗൺസിലർമാരുണ്ട്. പുളിക്കക്കണ്ടം കുടുംബത്തിലെ മൂന്ന് പേരുടെ ഉൾപ്പെടെ നാല് സ്വതന്ത്രരുടെ പിന്തുണയോടെയാണ് യുഡിഎഫ് നഗരസഭാ ഭരണം പിടിച്ചത്. അഞ്ച് അംഗങ്ങളുള്ള കോൺഗ്രസ് അവിശ്വാസത്തെ പിന്തുണച്ചാൽ യുഡിഎഫിന് നഗരസഭയിൽ ഭരണം നഷ്ടമാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News