
പാലക്കാട് ൽ വിദ്യാർഥിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. മണ്ണാർക്കാട് അലനല്ലൂരിലാണ് സംഭവം.പാലക്കാഴി ചോലാക്കാടൻ വീട്ടിൽ മുഹമ്മദാലിയുടെ മകൻ ആദിൽ (14) ആണ് മരിച്ചത്.
ആദിലിനെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ ആണ് കണ്ടെത്തിയത്. ഇന്ന് വൈകിട്ടോടെയായിരുന്നു സംഭവം. പത്താം ക്ലാസ് വിദ്യാർഥിയായിരുന്നു ആദില്‍. മൃതദേഹം മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി
മീൻ പിടിക്കാൻ പോയ യുവാവ് വള്ളം മറിഞ്ഞ് കാൽ മീൻ വലയിൽ കുടുങ്ങി മുങ്ങിമരിച്ചു
സുഹൃത്തുമൊത്ത് മീൻ പിടിക്കാൻ വള്ളത്തിൽ പോയ യുവാവ് വള്ളം മറിഞ്ഞ് കാൽ മീൻ വലയിൽ കുടുങ്ങി മുങ്ങി മരിച്ചു. തിരുവല്ലയിലെ വള്ളംകുളം കാവുങ്കലിലാണ് സംഭവം. വള്ളംകുളം ചെറുശ്ശേരി വീട്ടിൽ രഞ്ജിത്ത് രാജേന്ദ്രൻ (35) ആണ് മരിച്ചത്.ഞായറാഴ്ച വൈകിട്ട് ഏഴരയോടെ ആയിരുന്നു സംഭവം. കാവുങ്കൽ ജംഗ്ഷന് സമീപത്തെ ദാനപ്പള്ളി പാടശേഖരത്തിൽ മീൻ പിടിക്കാൻ പോയി മടങ്ങവേ ഒഴുക്കിൽപ്പെട്ട വള്ളം തലകീഴ് മറിയുകയായിരുന്നു. മറിഞ്ഞ വള്ളത്തോടൊപ്പം രഞ്ജിത്തും വെള്ളത്തിലേക്ക് വീണു.മീൻ പിടിക്കാനായി ഇട്ടിരുന്ന വലയിൽ കാൽ കുടുങ്ങിയ രഞ്ജിത്ത് മുങ്ങിത്താഴ്ന്നു. ഒപ്പം ഉണ്ടായിരുന്ന സുഹൃത്തും സംഭവം കണ്ട് ഓടിയെത്തിയ സമീപവാസികളും ചേർന്ന് രഞ്ജിത്തിനെ മുങ്ങിയെടുക്കുകയായിരുന്നു. തുടർന്ന് കാറിൽ തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. പിക്കപ്പ് ഡ്രൈവർ ആയിരുന്നു മരിച്ച രഞ്ജിത്ത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

