
പാലക്കാട് ബസ്സും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു. എലപ്പുള്ളിയിലാണ് അപകടം ഉണ്ടായത്. ഓട്ടോറിക്ഷ ഡ്രൈവർ മായംകുളം സ്വദേശി
അബ്ബാസും യാത്രികക്കാരനായ എലപ്പുള്ളി സ്വദേശി സൈദ് മുഹമ്മദുമാണ് അപകടത്തിൽ മരിച്ചത്.
വള്ളേക്കുളത്ത് വെച്ചാണ് അപകടമുണ്ടായത്. പാലക്കാട് ഭാഗത്തേക്ക് പോവുകയായിരുന്ന ഓട്ടോറിക്ഷ പൊള്ളാച്ചിയിലേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസ്സുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.
ALSO READ: പാതിവില തട്ടിപ്പ് കേസ്: ചോദ്യം ചെയ്യലിന് ഹാജരാകാതെ ബിജെപി നേതാവ് എ എൻ രാധാകൃഷ്ണൻ
അപകടസ്ഥലത്ത് വെച്ച് തന്നെ അബ്ബാസ് മരിച്ചിരുന്നു. സൈദ് മുഹമ്മദ് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ചാണ് മരിച്ചത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here