‘ഞാൻ റീൽസ് ചെയ്യുന്നത് ഇഷ്ടമല്ല, മുഖം വികൃതമാക്കുമെന്ന് ഭീഷണി ഉണ്ടായിരുന്നു’, പാലക്കാട് ആസിഡ് ആക്രമണത്തിലെ ഇരയായ യുവതി പറയുന്നു

acid-attack-in-delhi

പാലക്കാട് യുവതിക്ക് നേരെ ആസിഡ് ആക്രമണം നടത്തിയ സംഭവത്തിൽ കൂടുതൽ വെളിപ്പെടുത്തലുകൾ പുറത്ത്. തനിക്ക് മുൻ ഭർത്താവ് കാജാ ഹുസൈനിൽ നിന്നും വധഭീഷണി ഉണ്ടെന്ന് യുവതി പറഞ്ഞു. മുൻപും പല തവണ ഇയാൾ തന്നെ ഭീഷണിപ്പെടുത്തിയതായി യുവതി വ്യക്തമാക്കി. താൻ റീൽസ് ചെയ്യുന്നത് കാജാ ഹുസൈന് ഇഷ്ടമല്ലായിരുന്നു എന്നും, തൻ്റെ മുഖം വികൃതമാക്കുമെന്ന് ഇയാൾ പറഞ്ഞിരുന്നെന്നും യുവതി വെളിപ്പെടുത്തി.

ALSO READ: ‘ചേലോർക്ക് കിട്ടും ചെലോർക്ക് കിട്ടൂല’, പാലക്കാട്ടുകാർക്ക് കിട്ടി, ബാക്കിയുള്ളോർക്ക് എപ്പോൾ? മഴ മുന്നറിയിപ്പുമായി കേന്ദ്രകലാവസ്ഥാ വകുപ്പ്

കഴിഞ്ഞ ദിവസമാണ് പാലക്കാട് ഒലവക്കോട് താണാവിൽ യുവതിക്ക് നേരെ ആസിഡ് ആക്രമണം ഉണ്ടായത്. ലോട്ടറിക്കട നടത്തുന്ന ബർഷീന എന്ന യുവതിക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. സാരമായി പരിക്കേറ്റ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ മുൻ ഭർത്താവ് തമിഴ്‌നാട് സ്വദേശി കാജാ ഹുസ്സൈൻ പൊലീസ് പിടിയിൽ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News