
കടയുടെ പൂട്ടുപൊളിച്ച് 400 കിലോ റബ്ബര്‍ ഷീറ്റും അടക്കയും മോഷ്ടിച്ച സൈനികൻ പൊലീസിൻ്റെ പിടിയിലായി. പാലക്കാട് മണ്ണൂർ കമ്പനിപടിയിലാണ് സംഭവം. അരുണ്‍ എന്നയാളാണ് പിടിയിലായത്. ഹരീഷ് വേങ്ങശ്ശേരി എന്നയാളുടെ ഉടമസ്ഥതയിലുള്ള റബ്ബർ കടയിലാണ് മോഷണം നടന്നത്.
ഹരീഷിൻ്റെ കടയുടെ പൂട്ടുപൊളിച്ച് അകത്തുകടന്ന അരുണ്‍ 400 കിലോ റബ്ബർ ഷീറ്റും അടക്കയുമാണ് മോഷ്ടിച്ചത്.
അരുണിനെ മങ്കര പോലീസ് ഇൻസ്പെക്ടർ A പ്രതാപ്, സബ് ഇൻസ്പെക്ടർ ഉദയൻ, എഎസ്ഐ ഷിജിത്, മണികണ്ഠൻ , എന്നിവരടങ്ങിയ സംഘമാണ് കസ്റ്റഡിയിലെടുത്തത്.
അവധി കഴിഞ്ഞ് അരുണാചൽ പ്രദേശിലെ പട്ടാള ക്യാമ്പിലേക്ക് മടങ്ങാനിരിക്കെയാണ് പ്രതി പിടിയിലായത്.
ENGLISH NEWS SUMMARY: A soldier who broke the lock of a shop and stole 400 kg of rubber sheets and rubber mats has been arrested by the police. The incident took place at the company gate in Mannur, Palakkad. The arrested person has been identified as Arun. The theft took place at a rubber shop owned by Harish Vengassery.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

