
പാലക്കാട് ശ്രീകൃഷ്ണപുരം സെൻ്റ് ഡൊമനിക് സ്കൂളിലെ വിദ്യാർത്ഥി ആശിർനന്ദയുടെ മരണത്തിൽ പുതിയ വെളിപ്പെടുത്തലുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. മരണത്തിന് മുമ്പ് ആശിർനന്ദ ആത്മഹത്യ കുറിപ്പ എഴുതിയിരുന്നതായി സുഹൃത്ത് മാധ്യമങ്ങളോട് പറഞ്ഞു.
“തന്റെ ജീവിതം സ്കൂളിലെ അധ്യാപകർ തകർത്തു” എന്ന് ആത്മഹത്യാക്കുറിപ്പിൽ ആശിർനന്ദ എഴുതിയിരുന്നതായി സുഹൃത്ത് പറയുന്നു.
സ്റ്റൈല്ലാ ബാബു എന്ന അധ്യാപിക മാനസികമായി പീഡിപ്പിച്ചിരുന്നതായി ആശിർനന്ദ പറഞ്ഞിരുന്നതായി സുഹൃത്തുക്കൾ പറയുന്നു.
ALSO READ: പാലക്കാട് പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥി ആത്മഹത്യ ചെയ്തു
സുഹൃത്തിൻ്റെ നോട്ടുപുസ്തകത്തിന്റെ പിറകിലാണ് ആശിർനന്ദ ആത്മഹത്യാക്കുറിപ്പ് എഴുതിയിരുന്നത്. കുറിപ്പ് പോലീസിന് കൈമാറി എന്നും ആശിർനന്ദയുടെ സഹപാഠികൾ പറഞ്ഞു. തച്ചനാട്ടുകര പാലോട് ചോളോട് ചെങ്ങളക്കുഴിയിൽ ആശിർ നന്ദ (14)യെ കഴിഞ്ഞ ദിവസമാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ശ്രീകൃഷ്ണപുരം സെൻ്റ് ഡൊമനിക്ക് സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയാണ് ആശിര്‍നന്ദ.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here