
പാലക്കാട് ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയായ ആശിർനന്ദ ആത്മഹത്യാ ചെയ്തതിനെ തുടർന്ന് പ്രതിഷേധം ശക്തം. പ്രതിഷേധത്തെ തുടർന്ന് 2 അധ്യാപകരെ കൂടി ശ്രീകൃഷ്ണപുരം സെന്റ് ഡൊമനിക്ക് സ്കൂളിൽ നിന്ന് പുറത്താക്കി. അമ്പിളി, അർച്ചന എന്നീഅധ്യാപകരെയാണ് SFI പ്രതിഷേധത്തെ തുടർന്ന് പുറത്താക്കിയത്.
5 അധ്യാപകർക്കെതിരെ ആയിരുന്നു ആരോപണം ഉയർന്നത്. ഇവരിൽ പ്രിൻസിപ്പൽ ഉൾപ്പെടെ മൂന്ന് പേരെ നേരത്തെ പുറത്താക്കിയിരുന്നു. ആശീർ നന്ദയുടെ ആത്മഹത്യക്കുറുപ്പിലെ മുഴുവൻ അധ്യാപകരെയും പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമായിക്കൊണ്ടിരിക്കുകയാണ്.
ആശിർനന്ദയുടെ മരണത്തിൽ പ്രതിഷേധം ശക്തമാകുന്നതിനിടെ പാലക്കാട് ശ്രീകൃഷ്ണപുരം ഹയര്‍ സെക്കന്ററി സ്‌കൂള്‍ പ്ലസ് ടുവിദ്യാര്‍ത്ഥി കൂടി ആത്മഹത്യ ചെയ്തു. ശ്രീക്യഷ്ണപുരം പൂളക്കല്‍ വീട്ടില്‍ അനീഷിന്റെ മകന്‍ അനിരുദ്ധാണ് മരിച്ചത്. മൃതദേഹം വട്ടമ്പലം സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നിലവിൽ മരണകാരണം വ്യക്തമല്ലെന്ന് പൊലീസ് പറഞ്ഞു.
ALSO READ: പാലക്കാട് പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥി ആത്മഹത്യ ചെയ്തു

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here