
പാലക്കാട് കാർ നിയന്ത്രണം വിട്ടുണ്ടായ അപകടത്തിൽ രണ്ട് മരണം. ആലത്തൂർ പുളിഞ്ചോട് ഭാഗത്താണ് അപകടം നടന്നത്. ബൈക്ക് യാത്രക്കാരനും റോഡരികിൽ ഉണ്ടായിരുന്ന ആളുമാണ് അപകടത്തിൽ മരിച്ചത്.
ചേരമംഗലം സ്വദേശി ബാലനാണ് മരിച്ചത്. ബൈക്ക് യാത്രികനെ തിരിച്ചറിഞ്ഞിട്ടില്ല കാർ ഡ്രൈവർ ഉറങ്ങിയതാണ് അപകടത്തിന് കാരണമെന്നാണ് വിവരം. കാർ ഓടിച്ച നെന്മാറ സ്വദേശി പ്രതാപനെ പൊലീസ് അറസ്റ്റ് ചെയ്തു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here