
അഞ്ച് കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിയോടുകൂടിയായിരുന്നു അപകടം നടന്നത്. കാറുകളില്‍ ഉണ്ടായിരുന്ന രണ്ട് കുഞ്ഞുങ്ങള്‍ ഉള്‍പ്പെടെ 5 പേര്‍ക്ക് പരിക്കേറ്റു
കഞ്ചിക്കോട് അഗ്‌നിശമന സേനയും സിവില്‍ ഡിസൈന്‍സ് അംഗങ്ങളും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തി. പരിക്കേറ്റവരെ പാലക്കാട് ജില്ല ആശുപത്രിയില്‍ എത്തിച്ചു. ആരുടെയും പരുക്ക് ഗുരുതരമല്ല.
അതേസമയം അങ്കമാലിയില്‍ റോഡ് മുറിച്ച് കടക്കാന്‍ ശ്രമിക്കുന്നതിനിടെ കാര്‍ ഇടിച്ച് കാല്‍നടയാത്രക്കാരിക്ക് ദാരുണാന്ത്യം. അങ്കമാലി കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റിനു സമീപം റോഡ് മുറിച്ച് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് കാര്‍ ഇടിച്ച് കാല്‍നടയാത്രക്കാരി മരിച്ചത്.
Also Read : ചോദ്യമുനയില്‍ നടന്മാര്‍; ഷൈൻ ടോം ചാക്കോയേയും, ശ്രീനാഥ് ഭാസിയേയും,മോഡൽ സൗമ്യയേയും ചോദ്യം ചെയ്യുന്നു
28ന് രാവിലെ 5.15നായിരുന്നു അപകടം. വാഹനത്തില്‍ കയറുന്നതിനായി റോഡ് മുറിച്ച് കടക്കുന്നതിനിടെയാണ് അപകടം നടന്നത്. കോതമംഗലം ആയക്കാട് തേലക്കാട് ലില്ലി (66) ആണ് മരിച്ചത്. അപകടത്തില്‍ പരുക്കേറ്റ ലില്ലിയെ അങ്കമാലി ലിറ്റില്‍ ഫ്‌ളവര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംസ്‌കാരം പിന്നിട്. മക്കള്‍ : ജിജോ (സൗദി അറേബ്യ) സിജോ (അയര്‍ലന്റ്) മരുമക്കള്‍ : ജീന (സൗദി അറേബ്യ ), ജിബിയ (അയര്‍ലന്റ്)

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here