പാലക്കാട് മധ്യവയസ്‌കൻ മരിച്ചനിലയില്‍; കൊലപാതകം സംശയിക്കുന്നതായി പൊലീസ്

palakkad-dead-body

പാലക്കാട് മധ്യവയസ്‌കനെ മരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് റെയില്‍വേ കോളനി അത്താണിപറമ്പിലാണ് മധ്യവയസ്‌കൻ്റെ മൃതദേഹം കണ്ടെത്തിയത്. പാലക്കാട് സ്വദേശി വേണുവിനെയാണ് (55) മരിച്ച നിലയില്‍ കണ്ടെത്തിയത്

അത്താണിപറമ്പിലെ കടമുറിക്ക് മുന്നിലായിരുന്നു വേണുവിൻ്റെ മൃതദേഹം കണ്ടെത്തിയത്. കൊലപാതകം ആണെന്ന് സംശയിക്കുന്നതായി പൊലീസ്. ഹേമാംബിക നഗര്‍ പൊലീസ് സ്ഥലത്തെ നടപടികള്‍ ആരംഭിച്ചു. മൃതദേഹം കണ്ടെത്തിയതിന് സമീപത്തായി റോഡരികില്‍ രക്തക്കറയും കണ്ടെത്തിയിട്ടുണ്ട്.

Read Also: തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ബസ് നിയന്ത്രണം വിട്ട് സ്‌കൂള്‍ ബസ്സിലിടിച്ചു; 5 കുട്ടികള്‍ക്ക് പരുക്കേറ്റു

കേരളത്തില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത; മലബാര്‍ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

സംസ്ഥാനത്ത് ഒറ്റപ്പെട്ടെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചത്. ബംഗാള്‍ ഉള്‍ക്കടലിനും തെക്കന്‍ ഉത്തര്‍പ്രദേശിനും മുകളിലായി സ്ഥിതിചെയ്യുന്ന ചക്രവാത ചുഴിയുടെ സ്വാധീന ഫലമായാണ് നിലവില്‍ മഴ തുടരുന്നത്. മഴയ്ക്കൊപ്പം 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ വീശുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News