
പാലക്കാട് ജില്ലാ പബ്ലിക് ലൈബ്രറിക്ക് 12 വയസ്. പബ്ലിക് ലൈബ്രറിയുടെ വാർഷികാഘോഷം നോവലിസ്റ്റ് എൻ എസ് മാധവൻ ഉദ്ഘാടനം ചെയ്തു. ആറുമാസം നീളുന്ന വാർഷികാഘോഷ പരിപാടികൾക്കാണ് തുടക്കമായത്. എംടി, ഒഎൻവി, ടി പത്മനാഭൻ തുടങ്ങി നിരവധി സാഹിത്യകാരൻമാർ ലൈബ്രറിക്ക് പുസ്‌തകം സംഭാവന ചെയ്തിട്ടുണ്ട്. ഒരു ലക്ഷത്തി ഇരുപതിനായിരം പുസ്തകങ്ങളാണ് ഇവിടെയുള്ളത്. പതിനായിരത്തിലധികം അംഗങ്ങൾ ലൈബ്രറിയുടെ ഭാഗമാണ്. വായനയുടെ വലിയ ലോകം സമ്മാനിക്കുകയാണ് പാലക്കാട് ജില്ലാ പബ്ലിക് ലൈബ്രറി.
വിവിധ ഭാഷകളിലുള്ള ഗ്രന്ഥങ്ങളും ഗാന്ധിജി, മാർക്‌സ്, ഏംഗൽസ്, ഇഎംഎസ്, അംബേദ്‌കർ, കെപിഎസ് മേനോൻ എന്നിവരുടെ പേരിൽ കോർണറുകളുമുണ്ട്. അംഗത്വമുള്ള വായനക്കാരെ കൂടാതെ ഗവേഷകരും പഠിതാക്കളും ലൈബ്രറിയെ ഉപയോഗിക്കുന്നു. 2013 ൽ സ്ഥാപിച്ച അക്ഷരശാലക്ക് 12 വയസ് പൂർത്തിയായി. വാർഷികാഘോഷം നോവലിസ്റ്റ് എൻ എസ് മാധവൻ ഉദ്ഘാടനം ചെയ്തു.
ലൈബ്രറി ചെയർമാർ പാലക്കാട് ജില്ല കളക്ടർ ജി പ്രിയങ്ക അധ്യക്ഷത വഹിച്ചു. സെക്രട്ടറി ടി ആർ അജയൻ, കെ പി രാമനുണ്ണി, ആഷാമേനോൻ, ഇപി രാജഗോപാലൻ, എ ജി ഒലീന, പ്രകാശ് ബാരെ എന്നിവർ പ്രസംഗിച്ചു. തുടക്കം മുതലേ ലൈബ്രറി സെക്രട്ടറി ടി ആർ അജയനാണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here