ദക്ഷിണ റെയിൽവേയുടെ പാലക്കാട് ഡിവിഷനിൽ 2023 നവംബർ വരെ വൻ സാമ്പത്തിക നേട്ടം

ദക്ഷിണ റെയിൽവേയുടെ പാലക്കാട് ഡിവിഷനിൽ 2023 നവംബറിൽ വലിയ സാമ്പത്തിക നേട്ടം കൈവരിച്ചതായി റിപ്പോർട്ട്. 130.05 കോടി രൂപയുടെ സാമ്പത്തിക നേട്ടമാണ് യാത്രക്കാർ വഴിയും, സാധനങ്ങൾ വഴിയും, ഭക്ഷണം വഴിയും പാലക്കാട് ഡിവിഷന് കൈവരിക്കാൻ കഴിഞ്ഞത്. പ്രതീക്ഷിച്ചതിനേക്കാൾ വരുമാനത്തിൽ 7.52% വർധനവാണ് ഉണ്ടായിട്ടുള്ളത് എന്ന് ദക്ഷിണ റെയിൽവേ പാലക്കാട് ഡിവിഷൻ അറിയിച്ചു.

Also read:ഗോൾഡ് പൊട്ടിയതല്ല പൊട്ടിച്ചതാണ്, ആൾക്കാരെ കൊണ്ട് കൂവിച്ച ആ മഹാനും അദ്ദേഹത്തിന്റെ കൂട്ടുകാരും പെടും, ഞാൻ പെടുത്തും; വികാരാധീനനായി അൽഫോൻസ് പുത്രൻ

6.28കോടി രൂപയാണ് പാലക്കാട് ഡിവിഷനിൽ ഈ വർഷം നവംബർ വരെയുള്ള പാർക്കിംഗ് വരുമാനം. 2.73 കോടി രൂപയാണ് അഞ്ച് കാറ്ററിങ്ങിനുള്ള ഇ-ടെൻഡറുകൾ വഴി ഡിവിഷന് സ്വന്തമാക്കാൻ കഴിഞ്ഞത്. 2023 നവംബറിലെ പാലക്കാട് ഡിവിഷന്റെ സാമ്പത്തിക പ്രകടനം നിരവധി വഴികളിലൂടെയാണ് ഉയർത്താൻ സാധിച്ചത്. ഫലപ്രദമായ വിഭവ വിനിയോഗം, വിജയകരമായ ഇ-ലേലങ്ങൾ എന്നിവയാണ് അവയിൽ പ്രധാനപ്പെട്ടവ.

Also read:മൗണ്ട് സിയോണ്‍ കോളേജിലെ വിദ്യാര്‍ത്ഥി സംഘര്‍ഷം; രാഷ്ട്രീയവത്ക്കരിച്ചതിന് പിന്നില്‍ ഗൂഢാലോചനയെന്ന് പരാതിക്കാരിയായ വിദ്യാര്‍ഥിനിയും സഹപാഠിയും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News