പാലക്കാട് കുളത്തില്‍ മുങ്ങി മരിച്ച മൂന്ന് സഹോദരിമാരുടെയും പോസ്റ്റ്‌മോർട്ടം പൂർത്തിയായി

പാലക്കാട് കോട്ടോപ്പാടത്ത് കുളത്തില്‍ മുങ്ങി മരിച്ച മൂന്ന് സഹോദരിമാരുടെയും പോസ്റ്റ്‌മോർട്ടം പൂർത്തിയായി. പാലക്കാട് ജില്ലാ ആശുപത്രിയില്‍വെച്ചായിരുന്നു പോസ്റ്റ്‌മോര്‍ട്ടം. ഇന്നലെ ഉച്ചയോടെയാണ് കുളക്കാൻ ഇറങ്ങിയ സഹോദരിമാർ പിതാവിന്റ കണ്‍മുന്നില്‍വെച്ച് കുളത്തിൻ്റെ ആഴത്തിലേക്ക് മുങ്ങി മറിഞ്ഞത്. വൃക്കരോഗിയായ ഇവരുടെ സഹോദരന് അടുത്തിടെയാണ് മാതാവിൻ്റെ വൃക്ക മാറ്റിവെച്ചത്. മൃതദേഹങ്ങൾ ഇന്ന് വൈകിട്ട് സംസ്കരിക്കും.

ALSO READ: സ്വത്ത് സമ്പാദന കേസ്; മാത്യു കുഴല്‍നാടന് മറുപടി നല്‍കി സി വി വര്‍ഗീസ്

കോട്ടോപ്പാടം പെരുങ്കുളത്തില്‍ കുളിക്കാന്‍ ഇറങ്ങിയ ഒരു കുടുംബത്തിലെ മൂന്ന് പെൺകുട്ടികളാണ് ഇന്നലെ മുങ്ങി മരിച്ചത്. ഉച്ചയ്ക്ക് 1.30 ഓടെയാണ് അപകടം. ബന്ധുക്കളായ റിന്‍ഷി (18), റമീഷ (23), നിഷിത (26) എന്നിവരാണ് മരിച്ചത്. സമീപത്തെ പാടത്ത് പണി എടുക്കുകയായിരുന്ന അതിഥി തൊഴിലാളിയാണ് സംഭവം ആദ്യം കണ്ടത്. ഇയാള്‍ ബഹളം വെച്ചതിനെത്തുടര്‍ന്ന് എത്തിയ യുവാക്കളാണ് ഇവരെ കുളത്തില്‍ നിന്ന് കരയ്ക്കെത്തിച്ചത്.

ALSO READ: ജമ്മു കശ്മീരിന് സംസ്ഥാന പദവി തിരികെ നല്‍കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍

ഫയര്‍ ഫോഴ്‌സിനെ വിവരം അറിയിച്ചിരുന്നെങ്കിലും അവര്‍ എത്തുന്നതിന് മുമ്പ് തന്നെ മൂവരെയും കരയ്‌ക്കെത്തിച്ചിരുന്നു. ആശുപത്രിയില്‍ എത്തിച്ച ശേഷമാണ് മൂവരുടെയും മരണം സ്ഥിരീകരിച്ചത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News