പാലക്കാട് കുളത്തില്‍ മുങ്ങി മരിച്ച മൂന്ന് സഹോദരിമാരുടെ പോസ്റ്റ്‌മോര്‍ട്ടവും ഇന്ന് നടക്കും

പാലക്കാട് കോട്ടോപ്പാടത്ത് കുളത്തില്‍ മുങ്ങി മരിച്ച മൂന്ന് സഹോദരിമാരുടെ പോസ്റ്റ്‌മോര്‍ട്ടവും ഇന്ന് നടക്കും.
പാലക്കാട് ജില്ലാ ആശുപത്രിയില്‍വെച്ചാണ് പോസ്റ്റ്‌മോര്‍ട്ടം നടക്കുക. പിതാവിന്റ കണ്‍മുന്നില്‍വെച്ചാണ് മൂന്ന് പെണ്‍മക്കളും കുളത്തിൻ്റെ ആഴത്തിലേക്ക് മുങ്ങി മറിഞ്ഞത്. വൃക്കരോഗിയായ ഇവരുടെ സഹോദരന് അടുത്തിടെയാണ് മാതാവിൻ്റെ വൃക്ക മാറ്റിവെച്ചത്.

ALSO READ: മണിപ്പൂരിൽ സംഘർഷം തുടരുന്നു, രണ്ട് ജവാൻമാർക്കും അഞ്ച് നാട്ടുകാർക്കും പരുക്കേറ്റു

കോട്ടോപ്പാടം പെരുങ്കുളത്തില്‍ കുളിക്കാന്‍ ഇറങ്ങിയ ഒരു കുടുംബത്തിലെ മൂന്ന് പെൺകുട്ടികളാണ് ഇന്നലെ മുങ്ങി മരിച്ചത്. ഉച്ചയ്ക്ക് 1.30 ഓടെയാണ് അപകടം. ബന്ധുക്കളായ റിന്‍ഷി (18), റമീഷ (23), നിഷിത (26) എന്നിവരാണ് മരിച്ചത്. സമീപത്തെ പാടത്ത് പണി എടുക്കുകയായിരുന്ന അതിഥി തൊഴിലാളിയാണ് സംഭവം ആദ്യം കണ്ടത്. ഇയാള്‍ ബഹളം വെച്ചതിനെത്തുടര്‍ന്ന് എത്തിയ യുവാക്കളാണ് ഇവരെ കുളത്തില്‍ നിന്ന് കരയ്ക്കെത്തിച്ചത്.

ALSO READ: തന്നെ സംബന്ധിച്ച് പാട്ടിലെ ഒരു കൊച്ചു പാഠപുസ്തകമായിരുന്നു അദ്ദേഹം; മനസ് തുറന്ന് കെ എസ് ചിത്ര

ഫയര്‍ ഫോഴ്‌സിനെ വിവരം അറിയിച്ചിരുന്നെങ്കിലും അവര്‍ എത്തുന്നതിന് മുമ്പ് തന്നെ മൂവരെയും കരയ്‌ക്കെത്തിച്ചിരുന്നു. ആശുപത്രിയില്‍ എത്തിച്ച ശേഷമാണ് മൂവരുടെയും മരണം സ്ഥിരീകരിച്ചത്
മൃതദേഹം മദര്‍ കെയര്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News