‘സ്പിരിറ്റ് നിര്‍മാണശാലയിൽ നിന്ന് പിന്മാറില്ല’; ഏത് തര്‍ക്കവും പരിഹരിച്ച് മുന്നോട്ടുപോകുമെന്ന് എംവി ഗോവിന്ദൻ മാസ്റ്റർ

M V Govindan on Nithin raj deathkodikunnil-suresh-bribery-row

പാലക്കാട് ഇലപ്പുള്ളി സ്പിരിറ്റ് നിര്‍മാണശാലയുമായി ബന്ധപ്പെട്ട ഏത് തര്‍ക്കം വന്നാലും അത് പരിഹരിച്ച് ഇടതുമുന്നണി മുന്നോട്ടു പോകുമെന്ന് എംവി ഗോവിന്ദൻ മാസ്റ്റർ വ്യക്തമാക്കി. പദ്ധതിയില്‍ നിന്ന് പിന്മാറുന്ന വിഷയം ഉത്ഭവിക്കുന്നില്ല. എന്തിനാണ് നടപടികള്‍ നിര്‍ത്തിവയ്‌ക്കേണ്ടതെന്നും അദ്ദേഹം ചോദിച്ചു.

പദ്ധതിയുമായി മുന്നോട്ടു പോകാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുള്ളത്. തീരുമാനം വരുന്നത് എല്‍ഡിഎഫ് എന്ന നിലയില്‍ ഒറ്റക്കെട്ടായാണ്. ഭൂമി തരംമാറ്റവുമായി ബന്ധപ്പെട്ടുള്ള വിഷയം നിലനില്‍ക്കുന്നത് ചെറിയ പ്രദേശത്ത് മാത്രമാണ്. അതിനെ സിപിഐയുടെ എതിര്‍പ്പായി കാണുന്നില്ല. ആര്‍ജെഡിയോ മറ്റാരെങ്കിലുമോ പറയുന്നത് അല്ല വിഷയം. സര്‍ക്കാരിന്റെ തീരുമാനമാണ് അന്തിമമെന്നും അദ്ദേഹം പറഞ്ഞു.

Read Also: ‘കേരളത്തോട് കാണിക്കുന്ന ഏറ്റവും വലിയ മനുഷ്യത്വരഹിതമായ യുദ്ധപ്രഖ്യാപനമാണ് കേന്ദ്ര ബജറ്റ്’: എം വി ഗോവിന്ദന്‍ മാസ്റ്റര്‍

ചര്‍ച്ച ചെയ്യേണ്ടവരുമായി ചര്‍ച്ച ചെയ്യും. നമുക്ക് ആവശ്യമുള്ള സ്പിരിറ്റ് കേരളത്തില്‍ ഉല്‍പ്പാദിപ്പിക്കാന്‍ സാധിക്കണം. നിലവിൽ വെള്ളത്തിന്റെ പ്രശ്‌നം ആര്‍ക്കുമില്ല. കിഫ്ബി ടോള്‍ സംബന്ധിച്ച് ഇപ്പോള്‍ സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടില്ല. ഇക്കാര്യത്തിലും സര്‍ക്കാരും ഇടതുപക്ഷ മുന്നണിയും ആലോചിച്ച് വേണ്ട തീരുമാനം എടുക്കും. നിലവില്‍ ഒന്നും തീരുമാനിച്ചിട്ടില്ല. മുന്നണിയില്‍ ഇക്കാര്യം വിശദമായി ചര്‍ച്ച ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News