പാലക്കാട് മാലിന്യങ്ങൾക്കിടയിൽ ഒളിപ്പിച്ച നിലയിൽ 14 കിലോ കഞ്ചാവ് പിടികൂടി

palakkad

പാലക്കാട് മാലിന്യങ്ങൾക്കിടയിൽ ഒളിപ്പിച്ച നിലയിൽ 14 കിലോ കഞ്ചാവ് പിടികൂടി. കോട്ടത്തറ വലയർ കോളനിയിൽ നിന്നുമാണ് കഞ്ചാവ് പിടികൂടിയത്. പാലക്കാട് അഗളി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ഷൗക്കത്തലിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കഞ്ചാവ് പിടിച്ചെടുത്തത്.

കഴിഞ്ഞദിവസവും രണ്ടു സ്ത്രീകളെ വലയർ കോളനിയിൽ നിന്നും കഞ്ചാവുമായി പിടികൂടിയിരുന്നു. തുടർന്നാണ് ഇന്നും ഈ മേഖലയിൽ വ്യാപകമായ തിരച്ചിൽ നടത്തിയത്. രണ്ട് കിലോ വീതമുള്ള 7 പൊതികളിലായിട്ടാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. മുൻപും ഈ ഭാഗങ്ങളിൽ നിന്നും ഒളിപ്പിച്ച നിലയിൽ കഞ്ചാവ് കണ്ടെത്തിയിരുന്നു. ഇത്രയും കഞ്ചാവ് ഇവിടെ സൂക്ഷിച്ച് വെച്ച ആളെക്കുറിച്ച് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.

ALSO READ: ‘നീ നെഗറ്റീവ് കമൻ്റിടുമല്ലേടാ! ഓൺലൈനിൽ പേയിങ് ഗസ്റ്റ് ഹോമിന് വൺ സ്റ്റാർ റേറ്റിങ്ങിട്ട വിദ്യാർഥിയ്ക്ക് ക്രൂര മർദനം

പാർട്ടിയിൽ അസിസ്റ്റന്റ് ഇൻസ്പെക്ടർ ഗ്രേഡ് സുജീബ് റോയ്, പ്രിവന്റ്റീവ് ഓഫീസർ ജെ. ആർ. അജിത്ത്, പ്രിവന്റി ഓഫീസർ ഗ്രേഡ് രതീഷ്. പി. വി, രതീഷ്. കെ, സിവിൽ എക്സൈസ് ഓഫീസർമാരായ രജീഷ്, ബോജൻ, പ്രദീപ്, വനിതാ സിവിൽ എക്സൈസ് ഓഫീസർമാരായ ചിത്ര. പി എസ്, പ്രജിത. പി എന്നിവർ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News