
പാലക്കാട് പുതുശേരിയിൽ മീനുകൾ ചത്ത നിലയിൽ. പുതുശേരി മറുവക്കാടാണ് കനത്ത ചൂടിൽ കുളത്തിലെ വളർത്തു മീനുകൾ ചത്തു പൊങ്ങിയത്. മറുവക്കാട് സുമതി മുരളീധരൻ്റെ മത്സ്യങ്ങളാണ് ചത്തുപൊങ്ങിയത്.
നടുത്തറ പ്രകാശൻ്റെ ഉടമസ്ഥതയിലുള്ള കുളം ഇവർ പാട്ടത്തിനെടുത്താണ് മത്സ്യ കൃഷി നടത്തിയിരുന്നത്. മെയ് മാസത്തിൽ വിളവെടുക്കാൻ തയ്യാറായ കട്ല, റോഹു, തിലോപ്പിയ, മൃഗാല എന്നീ മത്സ്യങ്ങളാണ് ചത്തത്. ഒന്നര ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായതായി സുമതി മുരളീധരൻ പറഞ്ഞു.
ചത്ത മീനുകളെ കുളത്തിൽ നിന്നും മാറ്റാനും പുതിയ കൃഷി ആരംഭിക്കാനും വലിയ ചെലവുണ്ട്. മികച്ച മത്സ്യ കർഷകയ്ക്കുള്ള അവാർഡ് ഒട്ടേറെ തവണ നേടിയായാളാണ് സുമതി. സമാനമായ മറ്റിടങ്ങളിലും കനത്ത ചൂട് മത്സ്യകൃഷിയെ ബാധിച്ചിട്ടുണ്ട്. അതേസമയം ഫിഷറീസ് വകുപ്പ് പ്രതിരോധ മാർഗങ്ങളൊരുക്കാൻ നടപടികൾ ആരംഭിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

