കഞ്ചിക്കോട് ജനവാസ മേഖലയിൽ വീണ്ടും കാട്ടാനയിറങ്ങി

ജനവാസ മേഖലയിൽ വീണ്ടും കാട്ടാനയിറങ്ങി. പാലക്കാട് കഞ്ചിക്കോട് ജനവാസ മേഖലയിൽ ആണ് വീണ്ടും കാട്ടാനയിറങ്ങിയത്. കേന്ദ്ര പൊതുമേഖല സ്ഥാപനമായ ഇൻസ്ട്രുമെന്റേഷനിലെ ടൗൺഷിപ്പിലാണ് ആന എത്തിയത്. ജീവനക്കാരുടെ ക്വട്ടേഴ്സ് ഉൾപ്പെടെ ഉള്ള ഭാഗമാണ് ടൗൺഷിപ്പ് . കഴിഞ്ഞദിവസം വൈകിട്ട് ആറുമണിയോടെയാണ് ടൗൺഷിപ്പിലേക്ക് കാട്ടാന എത്തിയത്. വനത്തിൽ നിന്നും വ്യാവസായിക മേഖലയിലേക്ക് വരെ ആന എത്തിയതോടെ വലിയ ആശങ്കയിലാണ് ജനങ്ങൾ.

ALSO READ: തെരഞ്ഞെടുപ്പ് പോരാട്ടത്തിൽ പ്രധാനപ്പെട്ട ഒരു ആയുധം എന്റെ പുസ്തകങ്ങൾ തന്നെയായിരിക്കും: ഡോ.തോമസ് ഐസക്

അതേസമയം കഴിഞ്ഞദിവസം അതിരപ്പള്ളിയിൽ കാട്ടാനയുടെ ചവിട്ടേറ്റ് വത്സ എന്ന സ്ത്രീ കൊല്ലപ്പെട്ടിരുന്നു. വന വിഭവങ്ങള്‍ ശേഖരിക്കാന്‍ പോകുന്നതിനിടെയാണ് വത്സയെ കാട്ടാന ചവിട്ടിക്കൊന്നത്. പിന്നില്‍ നിന്നെത്തിയ കാട്ടാന തുമ്പിക്കൈകൊണ്ട് തട്ടിയിട്ടശേഷം ചവിട്ടിക്കൊല്ലുകയായിരുന്നു. വത്സയോടുള്ള ആദരസൂചകമായി അതിരപ്പിള്ളി വിനോദ സഞ്ചാര കേന്ദ്രം ഇന്ന് അടച്ചിടും. വത്സയുടെ സംസ്കാരച്ചടങ്ങുകള്‍ വനസംരക്ഷണ സമിതിയുടെ മേല്‍നോട്ടത്തില്‍ നടക്കും.

ALSO READ: മലമ്പുഴയിൽ ചെളിയിൽ കുടുങ്ങിയ കാട്ടാനയെ കരയ്ക്ക് കയറ്റി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News