പാലക്കാട് റിയൽ എസ്റ്റേറ്റ് ബിസിനസ്സ് സംഘത്തെ കാറിൽ പിന്തുടർന്ന് പണം അപഹരിച്ച സംഭവം; അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്

പാലക്കാട് വല്ലപ്പുഴയില്‍ കാര്‍ പിന്തുടര്‍ന്ന് 45 ലക്ഷം കവര്‍ന്ന സംഭവത്തില്‍ അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്. ഷൊര്‍ണൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് അന്വേഷണം വ്യാപിപ്പിച്ചത്. ബുധനാഴ്ച കാലത്താണ് കോയമ്പത്തൂര്‍ സ്വദേശികളെ കാര്‍ തടഞ്ഞുനിര്‍ത്തി ആക്രമിച്ച് പണം കവര്‍ന്നത്. റിയല്‍ എസ്റ്റേറ്റ് ബിസിനസിനായി കൊണ്ടുവന്ന പണമാണ് കവര്‍ന്നത്. പ്രതികളുടെ കാര്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. യാത്രക്കാരെ ആക്രമിച്ച് കാറും പണവും തട്ടിയെടുത്ത സംഘം പിന്നീട് കാര്‍ പോക്കുപ്പടിയില്‍ ഉപേക്ഷിക്കുകയായിരുന്നു.

Also Read; പ്രധാനമന്ത്രിയുടേത് ‘ഷോ’; ബിജെപിയേയും മോദിയേയും വിമര്‍ശിച്ച് തൃശൂര്‍ അതിരൂപത മുഖപത്രം കത്തോലിക്കാ സഭ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News