പാലക്കാട് ഭാര്യയെ വെട്ടിക്കൊന്നു

പാലക്കാട് നല്ലേപ്പിള്ളിയിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു. മാണിക്കകത്ത് കളം സ്വദേശി ഊർമിള(32) ആണ് ഭർത്താവിന്റെ വെട്ടേറ്റ് മരിച്ചത്. ജോലിക്ക് പോകുന്നതിനിടെ കമ്പിളിചുങ്കത്തെ പാടത്തിന് സമീപത്തായിരുന്നു യുവതിക്ക് നേരെയുള്ള ആക്രമണം ഉണ്ടായത്.

Also read:സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

പരുക്കേറ്റ നിലയിൽ കണ്ടെത്തിയ ഊർമിളയെ ചിറ്റൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. യുവതിയുടെ കൊലയിൽ ഭർത്താവ് കസ്റ്റഡിയിൽ. ഊർമിളയുടെ ഭർത്താവ് കൊഴിഞ്ഞാമ്പാറ സ്വദേശി സജീഷിനെ ചിറ്റൂർ പൊലീസാണ് കസ്റ്റഡിയിലെടുത്തത്. കുടുംബ പ്രശ്നങ്ങളാണ് കൊലയിൽ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News