
ഹെഡ്ഗേവാർ പേര് വിവാദത്തെ തുടർന്നുണ്ടായ സംഘർഷത്തിൽ സർവകക്ഷി യോഗം വിളിച്ച് പോലീസ്. സിപിഐഎം, കോൺഗ്രസ്, ബിജെപി പ്രതിനിധികളെയാണ് യോഗത്തിന് വിളിച്ചത്. എന്നാൽ കോൺഗ്രസ് സർവകക്ഷി യോഗം ബഹിഷ്കരിച്ചു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ബിജെപി, യൂത്ത് കോൺഗ്രസ് മാർച്ചുകളിൽ പോലീസ് കേസെടുത്തു.
ഹെഡ്ഗേവാറിൻ്റെ പേര് ഭിന്നശേഷി നൈപുണ്യ കേന്ദ്രത്തിന് പാലക്കാട് നഗരസഭ നൽകിയതുമായി ബന്ധപ്പെട്ടാണ് വിവാദങ്ങൾക്ക് തുടക്കമായത്. തുടർന്ന് കോൺഗ്രസ് , ബിജെപി പ്രവർത്തകർ നടത്തിയ മാർച്ചുകൾ സംഘർഷത്തിൽ കലാശിക്കുകയായിരുന്നു. പാർട്ടി ഓഫീസുകൾ കേന്ദ്രീകരിച്ച് നടത്തുന്ന മാർച്ചിനെ സിപിഐഎം അനുകൂലിക്കില്ലെന്നും നഗരസഭയ്ക്കെതിരെ പ്രതിഷേധം തുടരുമെന്നും നേതാക്കൾ പറഞ്ഞു.
ALSO READ: ഹൈബ്രിഡ് കഞ്ചാവ് കേസ്; അന്വേഷണം സിനിമ മേഖലയിലേക്കും, ഷൈനിനേയും ശ്രീനാഥ് ഭാസിയേയും ഉടൻ ചോദ്യം ചെയ്യും
സർവകക്ഷി യോഗം വിജയമാണെന്ന് ഡിവൈഎസ്പി കൃഷ്ണദാസ് പറഞ്ഞു. സർവ്വകക്ഷിയോഗത്തിൽ കോൺഗ്രസ് പങ്കെടുത്തില്ല. എന്നാൽ സർവ്വകക്ഷി യോഗത്തിൽ എടുത്ത തീരുമാനങ്ങളെ അനുകൂലിക്കുന്നുവെന്ന് കോൺഗ്രസ് നേതാക്കൾ പറഞ്ഞു. ബിജെപി, യൂത്ത് കോൺഗ്രസ് സംഘർഷത്തിൽ പ്രവർത്തകർക്കെതിരെ പോലീസ് കേസെടുത്തു.
ENGLISH SUMMARY: BJP-Congress fight in Palakkad

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here