അതിർത്തി തർക്കത്തിനിടെ സഹോദരങ്ങൾ തമ്മിൽ സംഘർഷം; ഒരാൾക്ക് വെട്ടേറ്റു

സഹോദരങ്ങൾ തമ്മിലുള്ള സംഘർഷത്തിനിടെ ഒരാൾക്ക് വെട്ടേറ്റു. പാലക്കാട് ഒറ്റപ്പാലം മീറ്റ്നയിലാണ് സംഭവം. മീറ്റ്ന പാറയ്ക്കൽ വീട്ടിൽ ബാലകൃഷ്ണനെ, സഹോദരൻ ബാലസുബ്രഹ്മണ്യനും മകൻ സുരേഷ് ഗോപിയും ചേർന്ന് ആക്രമിക്കുകയായിരുന്നു. മുതുകിന് വെട്ടേറ്റ ബാലകൃഷ്ണനെ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബാലകൃഷ്ണന്റെ മുതുകിൽ 30 ലധികം സ്റ്റിച്ചുകൾ ഉണ്ടെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. അതിർത്തി തർക്കത്തിനിടെ സഹോദരങ്ങൾ തമ്മിൽ സംഘർഷത്തിനിടെ ഒരാൾക്ക് വെട്ടേറ്റു.

ALSO READ:‘വ്രതം നോക്കുന്ന എല്ലാ ഭക്തർക്കും തുല്യ പരിഗണന’; വൈക്കം ക്ഷേത്രത്തിലെ ജാതി വിവേചനം ഒഴിവാക്കിയത് സർക്കാർ തീരുമാനമെന്ന് മന്ത്രി വി എൻ വാസവൻ

മതിൽ കെട്ടുമ്പോൾ ഉണ്ടായ അതിർത്തി തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. സംഭവത്തിൽ ബാലകൃഷ്ണന്റെ സഹോദരന്റെ മകൻ സുരേഷ് ഗോപി ഒറ്റപ്പാലം പോലീസ് കസ്റ്റഡിയിലെടുത്തു.

റോഡരികിൽ ബൈക്ക് നിർത്തിയതിനെ ചൊല്ലി തർക്കം; പാലക്കാട് യുവാവിന് കുത്തേറ്റു

റോഡിൽ വാഹനം നിർത്തിയതിന് ചൊല്ലിയുള്ള തർക്കത്തിനിടയിൽ പാലക്കാട് യുവാവിന് കുത്തേറ്റു. കുഴൽമന്ദം പുതുക്കോട് സ്വദേശി സന്ദീപിനാണ് കുത്തേറ്റത്.

പുതുക്കോട് കുറുംബ ഭഗവതി ക്ഷേത്രത്തിലെ കുമ്മാട്ടി ഉത്സവത്തിനിടെ റോഡരികിൽ സന്ദീപ് ബൈക്ക് നിർത്തിയിരുന്നു. ഇത് ചോദ്യം ചെയ്ത് പുതുക്കോട് കളിയംകാട് സ്വദേശി സുജിത്ത് വാഹനം ചവിട്ടി വീഴ്ത്തി. ചോദ്യം ചെയ്തതിന് സന്ദീപിനെ സുജിത്ത് കുട്ടംകുളത്ത് വച്ച് കത്തി കൊണ്ട്കുത്തി വീഴ്ത്തുകയായിരുന്നു. സന്ദീപിനെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുഴൽമന്ദം പോലീസ് അറസ്റ്റ് ചെയ്ത സുജിത്തിനെ റിമാൻഡ് ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News