പാലക്കയം കൈക്കൂലി കേസ്, സുരേഷ് കുമാറിനെ തിരികെ റിമാന്‍ഡ് ചെയ്തു

മൂന്ന് ദിവസത്തെ വിജിലന്‍സ് കസ്റ്റഡി കാലവധി പൂര്‍ത്തിയാക്കിയ പാലക്കയം കൈക്കൂലി കേസ് പ്രതി വി. സുരേഷ് കുമാറിനെ തിരികെ റിമാന്‍ഡ് ചെയ്തു. തൃശ്ശൂര്‍ വിജിലന്‍സ് കോടതി കേസ് വീണ്ടും ജൂണ്‍ 7ന് പരിഗണിക്കും.അതേ സമയം സംഭവത്തില്‍ റവന്യു ജോ. സെക്രട്ടറിയുടെ അന്വേഷണ റിപ്പോര്‍ട്ട് ഈ ആഴ്ച സര്‍ക്കാരിന് സമര്‍പ്പിച്ചേക്കും.

14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത സുരേഷ് കുമാറിനെ മൂന്ന് ദിവസത്തേക്കായിരുന്നു വിജിലന്‍സ് കസ്റ്റഡി അനുവദിച്ചത്. കസ്റ്റഡി ദിവസങ്ങളില്‍ വിവരങ്ങളും തെളിവുകള്‍ ശേഖരിക്കലും വിജിലന്‍സ് ഡി.വൈ.എസ്.പി എസ്.ഷംസുദ്ദീന്റെ നേതൃത്വത്തില്‍ പൂര്‍ത്തിയാ ക്കി. പണം വാങ്ങിയെന്ന മൊഴിയില്‍ പറഞ്ഞ കാര്യങ്ങള്‍ സംബന്ധിച്ച രേഖകളാണു വില്ലേജ് ഓഫിസില്‍ നിന്നു ശേഖരിച്ചത്. നിയമവിരുദ്ധമായ കാര്യങ്ങള്‍ക്ക് കൈക്കൂലി വാങ്ങി അനുമതി നല്‍കിയതായും വിജിലന്‍സ് സംശയിക്കുന്നു. കൈക്കൂലിയിനത്തില്‍ പ്രതിദിനം 40,000 രൂപ വരെ ഇയാള്‍ക്ക് കിട്ടിയിരുന്നതിന്റെ തെളിവുകള്‍ വിജിലന്‍സിന് ലഭിച്ചതായാണ് സൂചന. രേഖകളുടെ പരിശോധന അടുത്ത ദിവസം പൂര്‍ത്തിയാക്കും.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് 2,500 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ സുരേഷ് കുമാറിനെ വിജിലന്‍സ് പിടികൂടിയത്. തുടര്‍ അന്വേഷണത്തില്‍ ഒരു കോടിയിലേറെ രൂപയുടെ അനധികൃത സ്വത്ത് സമ്പാദനമാണ് പിടികൂടിയത്. 35 ലക്ഷം രൂപ പണമായും, 45 ലക്ഷം രൂപയുടെ സ്ഥിര നിക്ഷേപവും, 25 ലക്ഷം രൂപയുടെ സേവിംഗ്‌സും ഉണ്ടെന്നാണ് കണ്ടെത്തല്‍. 9000 രൂപ വരുന്ന 17 കിലോ നാണയങ്ങളും ഇയാളുടെ പക്കല്‍ നിന്നും പിടിച്ചെടുത്തിരുന്നു. വീട് വയ്ക്കാന്‍ ആയാണ് പണം സ്വരുക്കൂട്ടിയത് എന്നാണ് പ്രതിയുടെ മൊഴി.അതേ സമയം സംഭവത്തില്‍ റവന്യു ജോ. സെക്രട്ടറിയൂടെ അന്വേഷണ റിപ്പോര്‍ട്ട് ഈ ആഴ്ച സര്‍ക്കാരിന് സമര്‍പ്പിച്ചേക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News