കളിയും ചിരിയുമില്ല; കുട്ടികളുടെ മാനസികാരോഗ്യം നിലനിര്‍ത്താന്‍ പെടാപ്പാടുമായി പലസ്‌തീനിലെ അമ്മമാര്‍

സ്രയേലിന്‍റെ ആക്രമണം തുടരുന്നതിനിടെ ജീവന്‍ നിലനിര്‍ത്താനുള്ള ഊര്‍ജിത ശ്രമത്തിലാണ് പലസ്‌തീന്‍ ജനത. അതിനായി പലായനം ചെയ്യുകയും സുരക്ഷിത കേന്ദ്രത്തിലേക്കടക്കം മാറുകയുമാണവര്‍. അതിനിടെ, ബോംബിങ്ങിനും വെടിയൊച്ചകള്‍ക്കുമിടയില്‍ ഭയപ്പെട്ടിരിക്കുന്ന, ഉച്ചത്തില്‍ കരയുന്ന കുഞ്ഞുങ്ങളെ ആശ്വസിപ്പിക്കാന്‍ പെടാപ്പാട് പെടുകയാണ് ഗാസയിലെ
അനേകം അമ്മമാര്‍.

ജീവന്‍ നിലനിര്‍ത്തുക എന്നതോടൊപ്പം തന്നെ പ്രധാനമാണ് കുഞ്ഞുങ്ങളുടെ മാനസികാരോഗ്യം നിലനിര്‍ത്തുകയെന്നത്. ഇത് തന്നെയാണ് ഇവര്‍ക്ക് മുന്‍പിലുള്ള പ്രധാന വെല്ലുവിളിയും. ബോംബാക്രമണം കടുത്തതോടെ സെൻട്രൽ ഗാസ മുനമ്പിലെ ദേർ എൽ ബലായില്‍ നിന്നടക്കം അമ്മമാര്‍ കുട്ടികളെയും കൊണ്ട് സുരക്ഷിതമായ ഇടത്തേക്ക് താമസം മാറുന്നുണ്ട്. ഇങ്ങനെ താമസം മാറുന്ന അമ്മമാര്‍ കുഞ്ഞുങ്ങളുടെ ആരോഗ്യം നിലനിര്‍ത്താന്‍ പരിമിധികള്‍ക്കിടെയിലും വാട്‌സ്‌ ആപ്പ്, യൂട്യൂബ് ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളെ അഭയം പ്രാപിച്ചിരുന്നുവെന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

ഇസ്രയേൽ ഗാസയിലെ വൈദ്യുതി വിച്ഛേദിച്ച സാഹചര്യത്തിലും ജനറേറ്ററുകൾ ഉള്‍പ്പെടെ പ്രവര്‍ത്തിപ്പിച്ചാണ് അവര്‍ മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെയുള്ള ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ ചാര്‍ജ് ചെയ്‌തിരുന്നത്. ഈ സാഹചര്യത്തിലും ഗെയിമുകളും കാര്‍ട്ടൂണ്‍ സീരീസുകളും
സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയും കുട്ടികളെ ആശ്വസിപ്പിക്കാന്‍ അമ്മമാര്‍ തങ്ങള്‍ക്കാവും വിധം ഇടപെടല്‍ നടത്തിയിരുന്നതായി അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു.

ALSO READ | ഭക്ഷണം, വെള്ളം, മരുന്നുകൾ എന്നിവയുടെ വിതരണം കുറയുന്നു; 24 മണിക്കൂർ പോലും പ്രവർത്തിക്കാനുള്ള ഇന്ധനമില്ല; ദുരിതക്കയത്തിൽ ഗാസ

വ്യോമാക്രമണങ്ങള്‍ ശക്തിപ്പെട്ടതോടെ ഉത്കണ്‌ഠ വര്‍ധിച്ചതിനാല്‍ സ്വമേധയാ മൂത്രമൊഴിക്കാന്‍ പോലും ക‍ഴിയാത്ത സാഹചര്യമാണ് തന്‍റെ കുട്ടികള്‍ നേരിടുന്നതെന്ന് ഗാസ നിവാസിയായ എസ്ര പറയുന്നു. 2022-ലെ സേവ് ദി ചിൽഡ്രൻ റിപ്പോർട്ട് പ്രകാരം ഗാസയിലെ 79 ശതമാനം കുട്ടികളും ദുസ്വപ്‌നം കണ്ട് കിടക്കയില്‍ മൂത്രമൊഴിക്കുന്നവരാണ്. 2018-ലെ ഈ കണക്ക്
53 ശതമാനമായിരുന്നു. ഇസ്രയേല്‍ – ഹമാസ് ഏറ്റുമുട്ടല്‍ ശക്തമായ 2021ന് ശേഷമാണ് ഈ കണക്ക് വര്‍ധിച്ചതെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഇതിനുപുറമെ സംസാരം, കളിചിരികള്‍ തുടങ്ങിയവയ്‌ക്കും പഠന പ്രവര്‍ത്തനങ്ങളിലടക്കം ബുദ്ധിമുട്ടുകൾ വർധിച്ചുവെന്നും ഈ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

ALSO READ | മുസ്ലീം വിദ്വേഷം; അമേരിക്കയില്‍ പലസ്തീന്‍ ബാലനെ കുത്തിക്കൊന്നു

“കുട്ടികളോട് എങ്ങനെ സംസാരിക്കണം എന്നതിനെക്കുറിച്ചുള്ള ധാരാളം യൂട്യൂബ് വീഡിയോകൾ ഞാന്‍ 2021ലെ യുദ്ധകാലത്ത് തന്നെ കണ്ടുവച്ചിരുന്നു. അവരുമായി അത്തരത്തില്‍ സംസാരിക്കേണ്ടതും അവരുടെ ചുറ്റുപാടിൽ എന്താണ് സംഭവിക്കുന്നതെന്ന് ചർച്ച ചെയ്യുകയും വേണ്ടത് പ്രധാനമാണ്.” – എസ്ര പറയുന്നു. എന്നാല്‍, ഇക്ക‍ഴിഞ്ഞ 10ാം തിയതി ഇസ്രയേലിന്‍റെ ബോംബാക്രമണത്തില്‍ ഗാസയിലെ ഇന്‍റെര്‍നെറ്റ് സംവിധാനവും പാടെ തകര്‍ന്നിരിക്കുകയാണ്. ഇക്കാരണത്താല്‍ വീണ്ടും തങ്ങള്‍ക്ക് മുന്‍പിലെ അവസാനത്തെ വജ്രായുധവും ഇരുളടഞ്ഞതിന്‍റെ നോവിലാണ് പലസ്‌തീനിലെ അമ്മമാര്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News