അവരുടെ മൃതദേഹം സംസ്കരിച്ചപ്പോള്‍ പലസ്തീനികള്‍ കരഞ്ഞു; ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട ഗർഭിണിയെയും രണ്ട് മക്ക‍ളെയും യാത്രയാക്കി, നെഞ്ചുലയ്ക്കും ഈ കാ‍ഴ്ച

അവരുടെ മൃതദേഹം സംസ്കരിച്ചപ്പോള്‍ പലസ്തീനിക‍ളുടെ ഹൃദയം പിടഞ്ഞിരുന്നു, കൈകള്‍ വിറച്ചിരുന്നു. ഗാസയിലെ ഇസ്രയേൽ ആക്രമണത്തിൽ മരിച്ച 13 പേരിൽ ഇവരുടെ മൃതദേഹം സംസ്കരിച്ചപ്പോള്‍ അവരുടെ ഹൃദയം വല്ലാണ്ട് മുറിഞ്ഞു. പൂർണ ഗർഭിണിയായ യുവതിയും അവരുടെ രണ്ട് മക്ക‍ളും ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു.

അവരെ സംസ്കരിക്കുമ്പോള്‍ എല്ലാവരുടെയും കണ്ണ് ഈറനണിഞ്ഞു. ഇരട്ടക്കുട്ടിക‍ള്‍ക്ക് ജന്മം നൽകേണ്ടവളാണ് ആക്രമണത്തിൽ മരിച്ചത്. ഗാസ സിറ്റിയിൽ രണ്ട് പുരുഷന്മാരും എട്ട് പേർ ഖാൻ യൂനസിലുമാണ് ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. നാല് പൊലീസുകാരും കൊല്ലപ്പെട്ടിരുന്നു.

ALSO READ: ഇങ്ങനെയൊക്കെ ഒരാളെ ചെയ്യാൻ കഴിയുമോ? കേട്ടാൽ അറക്കുന്ന ഇസ്രായേൽ സൈന്യത്തിന്റെ അതിക്രൂര നടപടികൾ വെളിപ്പെടുത്തി പലസ്തീൻ തടവുകാർ

‘ആദ്യത്തെ ഷെല്ലാക്രമണത്തിൽ നിന്ന് ഞങ്ങളെല്ലാവരും രക്ഷപ്പെട്ടു. പിന്നാലെ മൂന്നു തവണയുണ്ടായി. പിന്നീട് ശബ്ദമൊന്നും കേട്ടില്ല. എന്റെ ഭാര്യയെ നോക്കാനയി അകത്തേക്ക് ചെന്നു. എൻ്റെ ഭാര്യയു രണ്ട് മക്കളും മരിച്ച് കിടക്കുന്നതാണ് ഞാൻ കണ്ടത്’. ഭാര്യയെയും മക്കളെയും നഷ്ടപ്പെട്ട ഖാലിദ് പറഞ്ഞു.13 വയസുള്ള ഹംസ മാത്രമാണ് ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടത്. കുഞ്ഞുങ്ങളുടെ കളിപ്പാട്ടങ്ങളും വസ്ത്രങ്ങളും നോക്കിക്കൊണ്ട് അയാള്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News