
ആലപ്പുഴ പല്ലനയാറിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർത്ഥികൾ മുങ്ങി മരിച്ചു. തോട്ടപ്പള്ളി ഒറ്റപ്പന സ്വദേശി ആൽഫിൻ (13), കരുവാറ്റ സ്വദേശി അഭിമന്യു (14) എന്നിവരാണ് മരിച്ചത്. കരുവാറ്റ സെന്റ് തോമസ് സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ആൽഫിൻ. അഭിമന്യു കരുവാറ്റ എൻഎസ്എസ് എച്ച്എസ്എസിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിയുമാണ്. കുളിക്കാനിറങ്ങിയ ഇരുവരും ഒഴുക്കിൽപെടുകയായിരുന്നു.
സ്വപ്നവീട് കാണാതെ മടക്കം: എംസി റോഡിൽ കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് ഡോക്ടർ മരിച്ചു
എംസി റോഡിൽ കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് ഡോക്ടർ മരിച്ചു. കൊട്ടാരക്കര കമ്പംകോട് ആണ് അപകടം ഉണ്ടായത്.പത്തനംതിട്ട ചന്ദനപ്പള്ളി സ്വദേശിനി വടക്കേക്കരയിൽ ഡോ.ബിന്ദു ഫിലിപ്പ് ( 48) ആണ് മരിച്ചത്.
ഇന്ന് രാവിലെ ആറ് മണിയോടെയായിരുന്നു അപകടം ഉണ്ടായത്. ദുബായിൽ നിന്ന് തിരുവനന്തപുരം വിമാനത്താവളത്തിൽ ഇറങ്ങിയശേഷം വീട്ടിലേക്ക് വരുമ്പോൾ ആയിരുന്നു അപകടം ഉണ്ടായത്.
ബിന്ദുവിൻ്റെ വീടിൻറെ നിർമ്മാണം പൂർത്തിയായി പാലുകാച്ചൽ നടത്താനിരിക്കെ 2023 ൽ ഇവരുടെ ഭർത്താവ് മരിച്ചിരുന്നു. തുടര്‍ന്ന് ഈ വീടിൻ്റെ ഗൃഹപ്രവേശം അടുത്തമാസം വീണ്ടും നടത്താനായി നിശ്ചയിച്ചിരുന്നു. ഇതിന് വേണ്ടിയാണ് ഡോക്ടര്‍ വിദേശത്ത് നിന്നും എത്തിയത്. ഇതിനിടെയാണ് അപകടം നടക്കുന്നത്. അപകടത്തില്‍ ഡോ. ബിന്ദുവിൻ്റെ കാർ ഡ്രൈവർ ബിജു ജോർജിനും പരുക്ക് പറ്റിയിട്ടുണ്ട്. ഇയാള്‍ ചികിത്സയിലാണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

