
വിഴിഞ്ഞം തുറമുഖം കമ്മീഷനിങ് നിർവഹിക്കുന്ന ചടങ്ങിൽ പ്രധാനമന്ത്രിയുടെ പ്രസംഗം തർജമ ചെയ്തതിൽ വന്ന പിഴവിനെ പറ്റി വിശദീകരിച്ച് വിവർത്തനം നിർവഹിച്ച പള്ളിപുറം ജയകുമാർ.
പരിഭാഷകനായി തന്നെ വെച്ചതിൽ സംസ്ഥാന സർക്കാരിന് യാതൊരു ബന്ധവുമില്ല എന്നും പിഴവ് സംഭവിക്കാൻ കാരണം പ്രസംഗത്തിനിടയിൽ കൂട്ടിച്ചേർക്കലുകൾ ഉണ്ടായതുകൊണ്ടാണെന്നുമാണ് വിവർത്തകനായ പള്ളിപ്പുറം ജയകുമാറിന്റെ വിശദീകരണം.
പ്രധാനമന്ത്രി പറഞ്ഞത് തനിക്ക് വ്യക്തമായി കേൾക്കാൻ കഴിഞ്ഞിരുന്നില്ലെന്നും. മുൻകൂട്ടി നൽകിയ സ്ക്രിപ്റ്റിലുണ്ടായിരുന്ന കാര്യമാണ് താൻ പറഞ്ഞതെന്നുമാണ് വിഷയത്തിലുള്ള പള്ളിപ്പുറം ജയകുമാറിന്റെ വിശദീകരണം. കൂടാതെ താനൊരു ബിജെപി പ്രവർത്തകനാണെന്നും ജയകുമാർ പറഞ്ഞു.
Also Read: ‘അദാനി പാര്‍ട്ണര്‍’; മോദിയെ ഇ എം എസിന്റെ ചരിത്രം ഓര്‍മിപ്പിച്ച് ഡോ. തോമസ് ഐസക്
മുപ്പത് വർഷമായി ഗുജറാത്തിൽ തുറമുഖങ്ങൾ നിർമ്മിച്ചിട്ടും വിഴിഞ്ഞം പോലെ ഒന്ന് അവിടെ ഉണ്ടാക്കിയില്ല എന്നതിൽ അവിടുത്തെ ആളുകൾക്ക് അദാനിയോട് ദേഷ്യം വരുമെന്ന് പ്രധാനമന്ത്രി പറഞ്ഞ ഭാഗം വിവർത്തനം ചെയ്തപ്പോഴാണ് പിഴവ് ഉണ്ടായത്. കൂടാതെ ‘ഇന്ത്യാ അലയൻസി’നെ പറ്റി പറഞ്ഞതിനെ ഇന്ത്യൻ എയർലൈൻസ് എന്നാണ് വിവർത്തകൻ പറഞ്ഞത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here